Popular Posts

Total Pageviews

Followers

Pages

Search This Blog

Saturday, July 25, 2009

കൃഷ്‌ണ


കാറ്റത്ത്‌ മഴത്തുള്ളികള്‍ നെയ്‌ത ഭൂമിയുടെ ഉടയാട കൊടിക്കൂറപോലെ പാറിപ്പറന്നു. അമ്മയുടെ ഉടുവസ്‌ത്രമുരിയുന്ന തെമ്മാടി താഴ്‌വരയില്‍ വൃക്ഷങ്ങളെ ഇളക്കിമറിച്ചു.
കുടിയേറ്റമലയിലെ വാഴത്തോപ്പില്‍ കെട്ടിയുയര്‍ത്തിയ കാവല്‍പ്പുരയില്‍ കുങ്കുമഗന്ധം മുറിയില്‍ നിറച്ച്‌ മഴനനഞ്ഞീറനോണവള്‍ മലകയറിപ്പോയി.
അവള്‍ കാച്ചിയ കാപ്പി ചൂടോടൊരുകവിളിറക്കി, പ്രിയ ബ്രാന്‍ഡ്‌ സിഗരറ്റിന്റെ പുക ഒരു കവിളൂതി, അവളുടെ ഉമിനീരും വിയര്‍പ്പും കുങ്കുമഗന്ധവും പറ്റിപ്പടര്‍ന്ന, എന്റെ ശരീരം വീണ്ടും മണത്ത്‌, ഞാനവള്‍ പോയവഴി നോക്കനിന്നു.
പോകുന്നേരം അവളൊന്നും നറഞ്ഞില്ല.
തിളപ്പിച്ച കാപ്പി നിറച്ച ഗ്ലാസ്‌ എന്റെ നേരെ നീട്ടുമ്പോഴും അവളൊന്നും പറഞ്ഞില്ല. കാളിയ മര്‍ദ്ദനമാടിത്തളര്‍ന്ന്‌ വസ്‌ത്രം ധരിയ്‌ക്കുമ്പോഴും കാപ്പി തിളപ്പിയ്‌ക്കുമ്പോഴും അവളൊന്നും പറഞ്ഞതേയില്ല.
പോകാനിറങ്ങും മുമ്പ്‌ പുണര്‍ന്നെന്നെ ചുംബിച്ചുകൊണ്ടെന്റെ വലംകൈ അവളുടെ അടിവയറ്റില്‍ ചേര്‍ത്തുവച്ചെന്റെ കണ്ണുകളിലേയ്‌ക്കവള്‍ നോക്കിനിന്നു.
``ഘടോല്‍ക്കചന്‍''
അവളുടെ ചുണ്ടുകനങ്ങി.
അവളുടെ കണ്ണുകളില്‍ അാഴക്കടലിന്റെയാഴവും, മഹാസമുദ്രത്തിന്റെ പരപ്പും, തിരമാലകളുടെ ഇളക്കവും, വജ്രത്തിന്റെ തിളക്കവുമുണ്ടായിരുന്നു. എന്റെ പഞ്ചേന്ദ്ര്യങ്ങളിലേയ്‌ക്ക്‌്‌്‌ ഒരായിരം തിരുക്കാണികള്‍ തുരന്നു കയറി.
പിന്നെയൊന്നും പറയാതവള്‍ മഴയത്തേയ്‌ക്കിറങ്ങി. നേരത്തോട്‌്‌്‌ നേരമെത്തിയ മഴ അവളുടെ നെറുകയില്‍ വീണ്‌്‌്‌ പെട്ടിച്ചിതറി. മേനിയിലാകെ പരന്നൊഴുകി അവളെകുതിര്‍ത്തു. മഴനനഞ്ഞീറനോടവള്‍ മലകയറി.
``കൃഷ്‌്‌്‌്‌ണേ....''
കുറച്ചുമുമ്പ്‌ അവളില്‍ നിന്നുമിറങ്ങി വിയര്‍പ്പു തുടച്ചുകൊണ്ടു ഞാന്‍ പറഞ്ഞു.
``എന്റെ പലായനങ്ങള്‍ക്കന്ത്യയില്ല. വാല്‌മീകം ഭേദിച്ചിറങ്ങാനും നേരമായില്ല. ദശാബ്ദങ്ങള്‍ക്കപ്പുറം അപമാനഭയത്താല്‍, സവര്‍ണ്ണത്തേരുകള്‍ കുപ്പമാടങ്ങളില്‍ പെണ്‍മേനികള്‍ക്കായി തേരോട്ടം നടത്തും കാലം, അമ്മയുമൊത്ത്‌്‌്‌ ജാതി വര്‍ണ്ണങ്ങള്‍ വെന്തുരുകുമീ നാടുപേക്‌ഷിച്ച്‌, അാദ്യപലയനം. ഇക്കാലമത്രയും ഞാന്‍ കാത്തു സൂക്ഷിച്ചു എന്റെ ഈ ഓടക്കുഴല്‍. അതില്‍ നിന്നുമുതിര്‍ന്ന നാദം. നിനക്കായുള്ളയെന്റെ അന്തര്‍ദാഹം. എനിയ്‌ക്കായി നീ സൂക്ഷിച്ച നിന്റെ ഈ മയില്‍പ്പീലി.''
``കാര്‍വര്‍ണ്ണാ.....''
എന്റെ വയര്‍പ്പില്‍ കുതിര്‍ന്നും കുതിപ്പില്‍ തളര്‍ന്നും കിതച്ചും കിടന്നവളെന്നെ വിളിച്ചു.
``പ്രാണനാഥാ....എന്റെ ഭീമസേനാ....നിന്റെ പുരുഷഗന്ധം കൊണ്ട്‌്‌്‌ കീചകന്റെ സുഷുമ്‌നയും മസ്‌തിഷ്‌ക്കവും തകര്‍ത്ത്‌്‌്‌ തളര്‍ത്തിയിട്ടവനേ.....ചേര്‍ത്തണയ്‌ക്കുകെന്നെ നിന്‍മേനിയോട്‌്‌്‌. നുകരെട്ടെ ഞാന്‍ നിന്റെ പുരുഷഗന്ധം. രുചിയ്‌ക്കട്ടെ നിന്റെ വിയര്‍പ്പിന്നിപ്പരസം. കൃഷ്‌്‌്‌ണേ... എന്നെന്നെ വളവയ്‌ക്കുന്നുവെങ്കിലും പാഞ്ചാല രാജ്യത്തെ കൃഷ്‌്‌്‌ണയല്ലല്ലോ ഞാന്‍. പാണ്‌ഡവരെന്നെ വേട്ടതില്ല. വേട്ടതോ കീചകന്‍. ഗുരുവായി വന്ന്‌്‌്‌ സ്വതൃഷ്‌ണകളില്‍ വാത്സ്യായനനും ഹിരണ്യകശിപുവും ക്രൗഡില്ല്യനുമായി ഉരഗങ്ങളേപ്പോലെ തൊലിയുരിഞ്ഞ്‌്‌്‌ പരിണമിയ്‌ക്കുന്ന വാത്സ്യായനന്റെ പരാജിത ജന്മമായ കീചകന്‍. നിനക്കായ്‌മാത്രം ഞാനൊളിപ്പിച്ച എന്റെ മയില്‍പ്പീലി ഹാരണ്യകശിപുവിന്റെ തടവറകളില്‍ അവന്റെ രേതസ്സുവീണ്‌ കുതിര്‍ന്ന്‌്‌്‌ ദുര്‍ഗന്ധിയായില്ലേ? പക്ഷേ നിന്റെ സ്‌പര്‍ശത്താല്‍ വീണ്ടും വിടര്‍ന്ന്‌്‌്‌, നിന്റെ ഓടക്കഴല്‍ നാദത്തില്‍ ഇളകിയാടി മധു നിറഞ്ഞുറവപൊട്ടിയ എന്റെ മയില്‍പ്പീലി. നിന്റെ ഹിരണ്യ സ്രവത്താല്‍ സഗന്ധിയായതും പഉമണം പരത്തിയതും നീ അറിഞ്ഞില്ലേ ഗോുപികാ ക്ഷ്‌ണാ.... എന്റെ നരസിംഹമേ.....''
വേദ പഠനകാലത്തൊരുനാള്‍ ഗുരുപൂജകഴിഞ്ഞ്‌്‌്‌ പൂജാമുറിയില്‍ വേദങ്ങളെനിയ്‌ക്കായ്‌ വ്യാഖ്യാനിച്ചീടവേ.....
``ഗുരോ.... ത്രേതായുഗത്തിന്റേയും ദ്വാപരയുഗത്തിന്റേയും അന്ത്യം വിഷ്‌ണു ചൈതന്യത്തിന്റേയുംകൂടി അന്ത്യമായിരുന്നില്ലേ? ലോകാ സമസ്‌താ സുഖി നോ ഭവന്തു എന്ന വാക്യമുണ്ടാക്കിയ മാമുനിയ്‌ക്ക്‌്‌്‌ ഈ ഭൂഗോളത്തിന്റെ എാതെല്ലാം ഭാഗങ്ങളേക്കുറിച്ച്‌്‌്‌ അറിവുണ്ടായിരുന്നു. ലോകം മുഴുവന്‍ സുഖമായി ഭവിയ്‌ക്കാന്‍ നാം എന്തു ചെയ്യണമെന്നാണ്‌ കല്‌പിച്ചത്‌്‌, പ്രഭോ?'' ഞാന്‍ ചോദിച്ചു.
തന്റെ മാറില്‍ പറ്റിക്കിടന്ന പൂണുനൂലില്‍ ഇടതു പെരുവരല്‍ കയറ്റി എനിയ്‌ക്കു നേരെ നീട്ടിപ്പിടിച്ച്‌്‌്‌ താഴോട്ടും മേലോട്ടും ചലിപ്പിച്ചുകൊണ്ടെന്റെ കണ്ണുകളിലേയ്‌ക്ക്‌്‌്‌ തറഞ്ഞു നോക്കി.
അാ നോട്ടത്തിനുമുന്നില്‍ ഞാന്‍ പതറി. മനസ്സിന്റെ നിയന്ത്രണച്ചരട്‌ എന്നില്‍ നിന്നുമയാള്‍ തട്ടിയെടുത്തു. എന്റെ ലക്ഷ്യം കണ്ടെത്തിയ കാട്ടാളന്റെ മുഖഭാവം മാറി. സര്‍വ്വം ക്രൗര്യം സ്വാര്‍ത്ഥം അാര്‍ത്തി. ചുവന്ന്‌ തിളങ്ങിയ കണ്ണുകള്‍ എന്റെ എന്റെ ശരീര വടിവുകളിലൂടെ ഇഴഞ്ഞു നീങ്ങി. കവിളുകള്‍ ചുവന്നു തുടിച്ചു. തടിച്ച ചുണ്ടുകള്‍ വിടര്‍ന്നു. നാവ്‌ ചുണ്ടിനെ നക്കിത്തടച്ചു. കീഴ്‌ച്ചുണ്ട്‌്‌്‌ പല്ലുകള്‍ക്കിടയിലമര്‍ന്നു.
നീചന്‍ ഗുരു പത്മാസനത്തിലിരുന്നു. ദൃഷ്ടികള്‍ മേലേയ്‌ക്കുയര്‍ത്തി ഉറപ്പിച്ചുനിറുത്തി. ചുണ്ടുകള്‍ മന്ത്രാക്ഷരിയില്‍ വിറച്ചു. ഗന്ധധൂമങ്ങള്‍ പലതുമുയര്‍ന്ന്‌്‌്‌ മുറിയില്‍ നിറഞ്ഞു. ഒരുനുള്ള്‌്‌്‌ ചൂര്‍ണ്ണം അയാളുടെ പെരുവിരല്‍ കൊണ്ട്‌്‌്‌ എന്റെ പുരികങ്ങള്‍ക്കിടയില്‍ നിന്നും മുകളിലേയ്‌ക്ക്‌്‌്‌ മുടിയിഴകള്‍ വരെ നീട്ടി ഗോപിക്കുറി വരച്ചു. വിതുകൈക്കുമ്പിളില്‍ രുചിഭേദമുള്ള ജലം പാനം ചെയ്യാന്‍ തന്നു. ഒരുപിടി സുഗന്ധ ധൂളി എന്റെ മുഖത്തേയ്‌്‌്‌്‌്‌്‌്‌ക്കെറിഞ്ഞു. നിറഭേദമുള്ള ജലം കുടിപ്പിച്ചു. ഒരുനുള്ള്‌ ചൂര്‍ണ്ണം എന്റെ നാവില്‍ തൊട്ടു. പതിയേ എന്റെ കാഴ്‌ചകളിലേയ്‌ക്ക്‌്‌ വൃന്ദാവനവും ഹൈമവതിയും വെള്ളിമേഘങ്ങളും കടന്നുവന്നു. മുറിയും ഗുരുവും ഭൂമിയും കാഴ്‌ചയില്‍ നിന്നും പോയി മറഞ്ഞു.
മേഘപാളികള്‍ക്കിടയിലൂടെ ഞാന്‍ മലര്‍ന്നു പറന്നു. കാറ്റിലെന്റെ വസ്‌ത്രങ്ങള്‍ ഇളകിപ്പറന്നു. ഊര്‍ന്നു ഉരിഞ്ഞു ഞാന്‍ നഗ്നയായി. മഞ്ഞുമലാഗ്രത്തില്‍ നിന്നും ഞാന്‍ താഴ്വാരത്തിലേയ്‌ക്ക്‌്‌്‌ മലര്‍ന്നും കമിഴ്‌ന്നും ഇഴഞ്ഞിറങ്ങി. മലമുകളിലേയ്‌ക്ക്‌്‌്‌ നിരങ്ങിക്കയറി. വൃന്ദാവനത്തില്‍ ഞാന്‍ വിഭ്രമശൃംഗാര നൃത്തമാടി. മാനസസരസ്സില്‍ അരയന്നങ്ങള്‍ക്കൊപ്പം നീന്തിത്തുടിച്ചു. അവര്‍ക്കൊപ്പം ഞാന്‍ അമരാവതിയിലേയ്‌ക്കു പറന്നു. പറക്കവേ വിചിത്രരൂപിയായൊരു തവിട്ടുപ്പക്ഷി എന്റെ മയില്‍പ്പീലി ലക്ഷ്യമാക്കി പറന്നടുത്തു. പക്ഷിയെക്കണ്ട്‌്‌ മയില്‍പ്പീലി തിളങ്ങി വിടര്‍ന്ന്‌്‌്‌ ഉന്മാദ നൃത്തമാടി. മയില്‍പ്പീലിയ്‌ക്കടിയില്‍ മധുനിറഞ്ഞുറവ പൊട്ടി. പക്ഷി തന്റെ കൊക്കുകൊണ്ട്‌്‌്‌്‌്‌്‌്‌ു മയില്‍പ്പീലിയില്‍ തൊട്ടു. പെട്ടെന്ന്‌്‌്‌ു കൊക്ക്‌്‌്‌്‌്‌്‌്‌ു വെട്ടിവിറച്ചു. മയില്‍പ്പീലിയ്‌്‌്‌്‌്‌്‌്‌്‌്‌്‌ക്കു മുകളിലേയ്‌്‌ക്ക്‌ പക്ഷി കൊക്കിലൂടെ വിസര്‍ജ്ജിച്ചു. ാാകാശത്ത്‌്‌ു വെള്ളിമേഖങ്ങള്‍ക്കിടയില്‍ നിന്നും പടിവിട്ടു ഞാന്‍ താഴേയ്‌ക്ക്‌്‌ു പതിച്ചു.
ഞെട്ടിയുണര്‍ന്ന ഞാന്‍, അലങ്കോലപ്പെട്ട പൂജാമുറിയില്‍ നഗ്നയായി രേതസ്‌ വീണ്‌്‌ു നനഞ്ഞു ദുര്‍ഗന്ധിയായ മയില്‍പ്പീലിയും അതിനടിയില്‍ ഉഴുതുമറിക്കാത്ത കൃഷിയിടവുമായി മലര്‍ന്നു കിടക്കുന്ന എന്നെ കണ്ടു. എനിയ്‌ക്കരുകില്‍ നഗ്നനായി വിയര്‍ത്ത്‌ു കിതച്ച്‌ു തളര്‍ന്നു കിടക്കുന്ന ഗുരുവായിരുന്ന നീചന്‍ രാക്ഷസനെ കണ്ടു. അവന്റെ നഗ്ന ശരീരത്തില്‍നിന്നു മുയര്‍ന്ന ദുര്‍ഗന്ധത്തില്‍ എനിക്കു മനം പുരട്ടി. ക്രൗഡില്ല്യതന്ത്രത്തില്‍ ഞാന്‍ ഹിരണ്യന്റെ തടവറകളില്‍ തടവുകാരിയായി,നരസിംഹമെത്തുന്നതും,പ്രഹ്ലാദന്‍ എന്റെ ഗര്‍ഭത്തില്‍ പിറക്കുന്നതും കാത്തു ഞാന്‍ കിടന്നു. അശക്തനായ നിരായുധനാല്‍ ഉഴാതെ ഊഷരയായി ഞാന്‍.
ദേവദേവാ...ഫലായുധാ... നീവരും വരെ കലപ്പയുടെ മൂര്‍ച്ചയും ശക്തിയും ഉന്മാദവും ലഹരിയും രതിയും രതിമൂര്‍ച്ഛയും ഞാനറിഞ്ഞില്ല.
അര്‍ത്ഥശാസ്‌ത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലവനെന്നെ രാജപ്രമുഖര്‍ക്ക്‌ രമിയ്‌ക്കാന്‍ കൊടുത്തു. അവനേപ്പോലെ ഇവന്മാരും ഷണ്ഡന്മാരായിരുന്നു. രാജസദസ്സുകളില്‍ ഭീമാ....ദുശ്ശാസനനെന്റെ മടിക്കുത്തഴിച്ചു. ഭീമസേനാ... നിന്റെ നിസ്സഹായതവെടിഞ്ഞെന്നെ വനവാസത്തിനെങ്കിലും കൊണ്ടു പോകു. മാരീചന്റെ മായയില്‍ ലഷ്‌്‌്‌്‌്‌്‌്‌മണരേഖ മറികടന്നു ഞാന്‍ രാവണന്റെ തടവു കാരി യായി. അഗ്നിപരീക്ഷകഴിഞ്ഞിട്ടുമെന്നെ വധിയ്‌ക്കുവാനോ ഉപേക്ഷിക്കുവനോ നീ ഉത്തരവിടുന്നത്‌്‌ു ശ്രീരാമചന്ദ്രാ.....
ഈ ദമയന്തിയെ ചുവന്നപട്ടാംബരം കൊണ്ടു പുതപ്പിക്കൂ ഭൈമീകാമുകാ....
തടവറകളില്‍ ഇടനാഴികളില്‍ രാജസദസ്സുകളില്‍ അരമനകളിലും എനിയ്‌ക്കായവന്‍ പതിവായി നീതിസാരം നടത്തി. വേദ വ്യാഖ്യാനങ്ങളിലൂടെ എന്നെ എന്നുമവന്റെ തടവറകളില്‍ കിടത്തി അനുഭവിക്കാമെന്നവന്‍ വ്യാമോഹിച്ചു.
വീണ്ടുമൊരിക്കല്‍ ഞാനവനോടുചോദിച്ചു.
``പ്രാണനാഥാ...ബ്രാഹ്മണന്‌ു മറ്റു ജാതിയില്‍ ജനിക്കുന്ന മക്കള്‍ മാതൃജാതിയേക്കാള്‍ ഉല്‍കൃഷ്ടരും, ബ്രാഹ്മണിയില്‍ ശൂദ്രനും മറ്റും ജനിക്കുന്ന സന്താനം ചണ്ടാലനേക്കാള്‍ ഹീനനും നികൃഷ്ടനുമാകുന്നതിന്റെയുക്തി യെന്ത്‌ു?''
``ലോകാ സമസ്‌താ....സുഖിനോ.....ഭവന്തു.''
``ഹിരണ്യാ...കീചകാ...എന്റെ കൃഷിഭൂമി ഇപ്പോഴും ഊഷരമായി രിക്കുന്നതെന്തേ?''
``ലോകാസമസ്‌താ.....സുഖിനോ......ഭവന്തു.....''
``ഷണ്ഡാ....പാതിവ്രത്യം വേണ്ടതാര്‍ക്കു? കൃഷ്‌ണന്റെ രാധ പതിവ്രതയോ? ന:സ്‌ത്രീ സ്വാതന്ത്ര്യ മര്‍ഹതീ എന്നു പറഞ്ഞവന്റെ നാവിലോ തിച്ചോറിലോ കുഷ്‌ഠം?''
``കൃഷ്‌്‌്‌്‌്‌്‌്‌്‌്‌ണേ....പാഞ്ചാലിയുടെ പൂര്‍വ്വജന്മമായ നളായണിയെ നിനക്കറിയില്ലേ? കുഷ്‌്‌്‌്‌്‌ഠ രോഗിയായ ഭര്‍ത്തൃമുനിയേ പാതിവ്രത്ത്യത്തോടെ പരിചരിച്ചില്ലേയവള്‍.''
``ദുഷ്ടാ....ഭര്‍ത്തൃമുനി നളായണിയുടെ അഭ്യര്‍ത്ഥനമാനിച്ചു പഞ്ച ബാണ തുല്ല്യരായ അഞ്ചുയുവാക്കളുടെ രൂപത്തില്‍ ദീര്‍ഘകാലം രമിച്ചില്ലേ? പോരെങ്കില്‍ പാഞ്ചാല പുത്രിയായി അടുത്ത ജന്മത്തില്‍ പിറക്കുന്നയവള്‍ക്കു കോമളരൂപികളുായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേ സമയം ഭര്‍ത്താക്കന്മാരായി ലഭിക്കുമെന്ന വരവും നല്‌കിയില്ലേ?''
ഓരോചോദ്യവും അയാളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.
ശക്തിയായി അയാളെന്നെ അയാളിലേയ്‌ക്കു വലിച്ചടുപ്പിച്ചു. എന്റെ വസ്‌ത്രങ്ങള്‍ പറിച്ചെറിഞ്ഞു. മൃതുലതകളിലയാളുടെ പല്ലും നഖവും ആഴ്‌ന്നിറങ്ങി. സ്വയം നഗ്നനായി. പിടയ്‌ക്കുന്നയെന്നെ പൂജാമുറിയിലെ തറയില്‍ താങ്ങിക്കിടത്തി. വിഗ്രഹങ്ങളും ചിത്രങ്ങളും തെറിച്ചുവീണു. നിലവിളക്കുകള്‍ തറയില്‍ വീണുരണണ്ടു. നിലവിളക്കിലെയെണ്ണ തറയില്‍ വീണു പരന്നൊഴുകി. ദീപനാളം കെട്ടു. പൂജാപുഷ്‌്‌്‌്‌പങ്ങള്‍ ചിതറിത്തെറിച്ചു.
മുടിക്കുത്തില്‍ ചുറ്റിപ്പിടിച്ചെന്നെ വലിച്ചുയര്‍ത്തി. പിളര്‍ന്ന എന്റെ വായിലേക്കാപക്ഷി വിസര്‍ജ്ജിച്ചു.
മനം പുരട്ടി കുടല്‍മാല കീഴ്‌ുമേല്‍ മറിഞ്ഞു ഞാന്‍ ഛര്‍ദ്ദിച്ചു.
എന്റെ കാല്‍നഖങ്ങളില്‍ ശക്തമായി ചവിട്ടിക്കൊണ്ടവന്‍:-
``ന:സ്‌ത്രീ സ്വാതന്ത്ര്യ മര്‍ഹതീ....ലോകുസമസ്‌താ....സുഖിനോ....ഭവന്തു''
എന്നവന്‍ പുലമ്പുന്നുണ്ടായിരുന്നു.
``നീചാ....നിനക്കായൊരുദിനമെന്‍ ഭീമന്‍ വന്നു ചേരും. എനിക്കായവന്‍ സൗഗന്ധികപുഷ്‌പങ്ങള്‍ കൊണ്ടുവരും. നൂറ്റവരെകൊല്ലും. ദുശ്ശാസനാ....നിന്റെ വയര്‍ പിളര്‍ന്ന്‌ു ഭീമന്‍ ചോരകുടിയ്‌ക്കും. നിന്റെ ചോരയിലെന്റെ അഴിഞ്ഞ കൂന്തല്‍ കുതിര്‍ക്കും. നീ കാരണം ഊഷരയായയെന്റെ കൃഷിഭൂമിയവന്‍ ഉഴുതുമറിക്കും. വിത്തുകള്‍ വിതക്കും. മുളയ്‌ക്കും. പുഷ്‌പിക്കും. പൂമണം പരക്കും, കായ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ക്കും.''
അവന്റെ താഢനങ്ങളേറ്റുവാങ്ങവേ ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു.
വാഴത്തോപ്പിലെ കാവല്‍മാടത്തില്‍ തളര്‍ന്നുകിടന്ന കൃഷ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ണ ചാടിയെഴുന്നേറ്റു ഒറ്റ വസ്‌ത്രം ധരിച്ചു നഗ്നത മറച്ചു. ഒരു കയ്യില്‍ വീഞ്ഞു കുപ്പിയുമെടുത്തു മഴ കോരിച്ചൊരിയുന്ന വാഴത്തോപ്പിലേ്‌ക്കെന്നെ വലിച്ചു കൊണ്ടു പോയി. വാഴത്തോപ്പില്‍ ഒരു പീഠം പോലുയര്‍ന്നു നിന്ന കല്ലില്‍ അവളിരുന്നു. എന്നെ അവളുടെ മടിയിലേക്കവള്‍ ചായിച്ചുകിടത്തി. വായിലേക്കു ചഷകം കമിഴ്‌ത്തി വീഞ്ഞു പകര്‍ന്നു. ഒരു കവിള്‍ അവളുമിറക്കി. മഴ ഞങ്ങളുടെ മേല്‍ ധാരമുറിയാതെ പെയ്‌്‌്‌്‌തുകൊണ്ടിരുന്നു.
ചുംബനങ്ങള്‍, ആലിംഗനങ്ങള്‍. കണ്ണുനീര്‍ മഴത്തുള്ളിയില്‍ ലയിച്ചു ചാലിട്ടൊഴുകി.
അവള്‍ പറഞ്ഞു തുടങ്ങി.
ഭീമസേനാ...ക്ഷത്രിയാ... രക്ഷിയേ വേട്ടു പിതൃസനേഹം ഘടോല്‍ക്കചനില്‍ ചൊരിഞ്ഞവനേ, രാക്ഷസാ....നീയാണു മാനവന്‍ ..എന്റെ പ്രാണപ്രിയനേ നീ, നിലാവെളിച്ചം നിറഞ്ഞൊഴുകിയ എന്റെ കിടപ്പറയിലേക്കു കൊടങ്കാറ്റായി വന്നു. ചുഴലിക്കാറ്റായി എന്നെ ചുഴറ്റി. എന്റെ ചുഴികളിലേക്കു ആഴ്‌ന്നിറങ്ങി. എന്റെ കുങ്കുമക്കായ പൊട്ടി. രക്തം വാര്‍ന്നു. കുങ്കുമഗന്ധം മുറിയിലാകെ നിറഞ്ഞു. മത്സ്യമായും മാനായും മാനത്തെപറവയായും നീ എന്നില്‍ കളിയാടി. എന്നെ മണിവീണയായി മീട്ടി. പാമ്പിനേപോലെ ചുറ്റി. അശ്വന്നെ പോലെ കുതിച്ചു. ഫലായുധാ നീയെന്റെ കൃഷിയിടമാകെ നിന്റെ കലപ്പകൊണ്ട്‌ു ഉഴുതുമറിച്ചു. ഊഷരമായിരുന്ന എന്നില്‍ നീ വിത്തു വിതച്ചു. ഉറവപൊട്ടി. നീര്‍ച്ചാലിലൂടെ വെള്ളമൊഴുകി. കുളം നിറഞ്ഞു കവിഞ്ഞൊഴുകി. കിടക്കയും മാര്‍ബിള്‍ തറയും കുതിര്‍ന്നു. നിന്റെ പുരുഷഗന്ധം മുറിയില്‍ നിറഞ്ഞു.
സുഖദമായ ആലസ്യത്തിലെന്നെ മയക്കിക്കിടത്തി ജാരന്‍ നീ കള്ളത്തെമ്മാടിക്കാറ്റു പോലെ പുറത്തേക്കൊഴുകിപ്പോയി. പുറത്തു ചന്ദ്രന്‍ എന്റെ നഗ്നതയിലേക്കു ഒളിഞ്ഞു നോക്കി. എഇെറ മേല്‍ നിലാവു പൊഴിച്ച്‌ു കള്ളച്ചിരിയോടെ നിന്നു. ആലസ്യപൂര്‍വ്വം തളര്‍ന്നു കിടന്നയെന്നെ ഇളങ്കാറ്റു തഴുകി തലോടി. മദാലസയായി എന്റെ അംഗങ്ങള്‍ വിടര്‍ത്തി നിന്നെ വീണ്ടും കൊതിച്ചു ഞാന്‍ മലര്‍ന്നു കിടന്നു.
കതകു തുറന്നകത്തു വന്ന കീചകന്‍ നിന്റെ സുഗന്ധത്തില്‍ ലയിച്ചു നിര്‍വൃതിയില്‍ നഗ്നയായി മലര്‍ന്നി കിടക്കുന്ന എന്നെ കണ്ടമ്പരന്നു.
മുറിയില്‍ നിറഞ്ഞു നിന്ന നിന്റെ പുരുഷഗന്ധം എന്തെന്നറിയാതെ മൂക്കുവിടര്‍ത്തി.
ചുളിഞ്ഞ കിടക്കയും രേതസ്‌ുഗന്ധവും ആലസ്യത്താല്‍ തളര്‍ന്ന എന്റെ നഗ്നതയും അവനില്‍ തിരിച്ചറിവുണ്ടാക്കി.
``കൃഷ്‌ണേ.....''
നിന്റെ പുരുഷഗന്ധം അയാളുടെ തലച്ചോറിന്റെ പാളികളിളക്കി. സുഷുമ്‌നയില്‍ ഒരുമിന്നല്‍. പേപ്പട്ടിയുടെ ചേഷ്ടകളോടെ ഇളിച്ചപല്ലുകള്‍കാട്ടി മുരണ്ടു. വായില്‍ നുരയും പതയും നിറഞ്ഞൊഴുകി. ഇരുകൈകളും നീട്ടിക്കൊണ്ടു വികൃതശബ്ദത്തോടവന്‍ എനിക്കു നേമെര കുതിച്ചുടുത്തു.
നമ്മുടെവിയര്‍പ്പും രേതസ്സും മദജലവും വീണമാര്‍ഭിള്‍ത്തറയിലവന്റെ ചുവടുകള്‍ തെന്നി. തലയുടെ പിന്‍ഭാഗം ഭിത്തിയിലിടിച്ചവന്‍ താഴെ വീണു. കണ്ണും കാതുമൊഴിച്ചു സര്‍വ്വാംഗം തളര്‍ന്നയാള്‍ വീല്‍ച്ചെയറില്‍ ജീവിതിന്ത്യത്തിലേക്കുള്ള യാത്രയിലല്ലേ കാര്‍വര്‍ണ്ണാ.....
നമ്മള്‍ രാധയും ക,ഷ്‌ണനുമല്ലേ.....
മന്മഥാ....നീ.....മന്മഥലീലകളാടുക.....ഈ രതിയില്‍..... ഇനിയുമിനിയുമാ വോളം.
മാറോടടുക്കിപ്പിടിച്ചുകൊണ്ടവളെന്നെ ചുംബനങ്ങള്‍ കൊണ്ടു പൊതിഞ്ഞു. പീഠത്തിലേക്കു മലര്‍ത്തിയിട്ടയെന്നിലവള്‍ കാളിയ മര്‍ദ്ദനമാടി. കാളകൂടവിഷം ഛര്‍ദ്ദച്ചു ഞാന്‍ തളര്‍ന്നു വീണു.
തളര്‍ന്നയെന്നെ പുണര്‍ന്നു കൊണ്ടവള്‍ ചോദിച്ചു.
``ദേവാ...മാധവാ...വീണ്ടുമീ രാധയെ വേര്‍പിരിഞ്ഞു പോകുവതെങ്ങു നീ....? നിന്റെ മുരളികയില്‍ ലയിച്ചു നിനക്കായി നൃത്തം ചെയ്‌തെനിക്കു മതിയായില്ല....കൃഷ്‌ണ....''
``പോകാതെനിക്കാവില്ല മാധവി. പലായനങ്ങള്‍. പോര്‍ക്കളങ്ങളിലെ നിലവിളികള്‍. ഹിരണ്യപുരികളില്‍ ക്രൗഡില്ല്യന്മാര്‍ അവരുടെ പരവതാനികള്‍ ദൈവത്തിന്റെ രക്തം കൊണ്ടു കുതിര്‍ക്കുന്നു. പോകാതെനിക്കാവില്ല. കാത്തിരിക്കുകയെന്നെ നീ. യാത്രയാക്കുകയെന്നെ കൈകേയി....''
``ദേവാ......നീയില്ലാതെ ഞാന്‍...? വീണ്ടും ഞാന്‍ തടവറകളിലേക്കു.......? എത്രനാള്‍ യുഗാന്ത്യം വരേയോ കാര്‍വര്‍ണ്ണാ.....ഇനിയുള്ള എന്റെ ഈ കാത്തിരുപ്പു.....?''
പിന്നെ അവളൊന്നും പറഞ്ഞില്ല.
പോകാനിറങ്ങും മുമ്പു പുണര്‍ന്നെന്നെ ചുംബിച്ചുകൊണ്ടെന്റെ വലംകൈ അവളുടെ അടിവയറ്റില്‍ ചേര്‍ത്തിവച്ചെന്റെ കണ്ണുകളിലേക്കവള്‍ നോക്കിനിന്നു.
``ഘടോല്‍ക്കചന്‍....''ആവളുടെ ചുണ്ടുകളനങ്ങി.
കണ്ണുകളില്‍ ആഴക്കടലിന്റെയാഴവും മഹാസമുദ്രത്തിന്റെ പരപ്പും. തിരമാലകളിടെ ഇളക്കവും.വജ്രത്തിന്റെ തിളക്കവും. എന്റെ പഞ്ചേന്ദ്രിയങ്ങളിലേക്കു ഒരായിരം തിരുക്കാണികള്‍ തിരിഞ്ഞുകയറി.
അവള്‍ കാച്ചിയ കാപ്പി ചൂടോടൊരുകവിളിറക്കി പ്രിയ ബ്രാന്‍ഡ്‌ു സിഗരറ്റിന്റെ പുക ഒരു കവിളഉതി, അവളുടെ ഉമിനീരും വിയര്‍പ്പും കുങ്കുമഗന്ധവും പറ്റിപ്പടര്‍ന്ന എന്റെ ശരീരം മണത്തു, ഞാനവള്‍ പോയവഴി നോക്കിനിന്നു.
കൊടുങ്കാറ്റൂതിയ മലമുകളില്‍ മഴ താണ്ടവമാടി.
ഭൂഗര്‍ഭത്തിനുള്ളിലൊരു മുഴക്കമുണ്ടായി.
മലയൊന്നു വിറച്ചു.
ഹുങ്കാരശബ്ദത്തോടെ വെള്ളം ചീറ്റിത്തെറുപ്പിച്ചു മല താഴേക്കിറങ്ങി വരികയായിരുന്നു.