Popular Posts

Total Pageviews

Followers

Pages

Search This Blog

Saturday, February 13, 2010

വീഞ്ഞ്‌

---------------
- ഒന്ന്‌-
---------------

അവളുടെ കണ്ണുകളിലെ രണ്ടു രശ്‌മികള്‍ എന്റെ കൃഷ്‌ണമണികള്‍ തുളച്ചു, നെഞ്ചിനുള്ളില്‍ കടന്ന്‌ രണ്ടു കൈകളായി രൂപം മാറി ഹൃദയവും കരളും പറിച്ച്‌ മേശമേലിട്ടു. ആപ്പിളിനെ പോലെ രണ്ടായി പിളര്‍ന്നു. കത്തിമുനകൊണ്ടു പുഴുക്കളെത്തോണ്ടി മേശമേലിട്ടു.

`` കുറക്കനാണു നീ. നിന്നേ കണ്ടാലറിയാം. ആര്‍ത്തിപണ്ടാരമേ. വിടുക നീ അവളെ. എന്നെന്നേയ്‌ക്കുമായി. ഞാന്‍ വേശ്യ. നിന്നേ പോലുള്ള ഫൈവ്‌ സ്‌റ്റാര്‍ നായ്‌ക്കളുടെ കണ്ണിലെ കാമാഗ്നി എ(തയൊളിപ്പച്ചാലുമെനിയ്‌ക്കു തിരിച്ചറിയാം.''

അതുപറയുമ്പോള്‍ അവള്‍ കസേരയില്‍ നിന്നുമെഴുേറ്റിരുന്നു. കുനിഞ്ഞ്‌ രണ്ട്‌ കൈകളും ശക്തമായി മേശമേലൂന്നി മുന്നോട്ടു വളഞ്ഞ,്‌ മുഖം എന്റേതിനോട്‌ അടുപ്പിച്ച്‌, നേരീയ ശബ്ദത്തിലാണ്‌ പറഞ്ഞതെങ്കിലും, ശബ്ദത്തിന്റെ ഘനവും മൂര്‍ച്ഛയും, എന്നെ (പകമ്പനം കൊള്ളിച്ചു.

ഒരു സ്‌(തീയ്‌ക്ക്‌ ഇ(ത്തയുമാഞ്ഞാശക്തി വാക്കുകളിലൊതുക്കുവാന്‍ കഴിയുമോ? അലംഘനീയമായ കാര്‍ക്കശ്യത്തിന്റെ മൂര്‍ച്ഛയേറ്റിയ വാക്കുകള്‍.

മുഖം ചുവന്നു ജ്വലിച്ചിരുന്നു. തുടുത്ത ചുണ്ടുകള്‍ വലിഞ്ഞുമുറുകി നേര്‍രേഖയായി. വിടര്‍ന്ന ചുണ്ടിനുള്ളിലെ മുല്ലപ്പൂപല്ലുകള്‍ക്കിടയില്‍ ദംഷ്‌(ടകളുണ്ടായിരുന്നോ? മനോഹരമായ അവളുടെ കണ്ണുകളില്‍ നിന്നും (പവഹിച്ച അഗ്നിജ്വാല, ചുവന്ന റിഫ്‌ളക്‌ടറില്‍ തട്ടി (പതഫലിച്ച ശക്തമായ (പകാശരശ്‌മികള്‍ പോലെയായിരുന്നു. അവളുടെ കണ്ണുകളെ നേരിടാനാകാതെ, ഞാന്‍ ഞെട്ടി തല ഒരു വശത്തേയ്‌ക്ക്‌ തിരിച്ചുകളഞ്ഞു.

നെഞ്ചിനുള്ളില്‍ പലതവണ കതിനാവെടികള്‍ പെട്ടിയതുപോലെ. ഉള്ളം കിടുങ്ങി വിറച്ചുവെങ്കിലും, നിഷ്‌ക്കളങ്കമായ മുഖഭാവത്തോടെ ഞാനവളെ നോക്കിയിരുന്നു.

``ഇരുകാലി നായെ, ഒരിയ്‌ക്കല്‍ കൂടി ഇതുപോലൊരുകൂടിക്കഴ്‌ച നീയുണ്ടുക്കിയാല്‍....''

അതു പറയുമ്പോളവളുടെ ഇടതു ചൂണ്ടുവിരല്‍ എന്റെ രണ്ടു പുരികങ്ങള്‍ക്കും നടുവില്‍, നെറ്റിയെ സ്‌പര്‍ശിയ്‌ക്കാവുന്ന(തയും അടുത്തായിരുന്നു.
കഴികനേപ്പോലവള്‍ പുറത്തേയ്‌ക്ക്‌ പറുപോയി. സാരിത്തലപ്പ്‌ വായുവില്‍ ചിറകുകള്‍ പോലെ വിടര്‍ന്നുപാറി.

അവള്‍ പോയി എാറെ നേരം കഴിഞ്ഞിട്ടും പുരികങ്ങള്‍ക്കിടയിലെ തരിപ്പ്‌ വിട്ടുപോയില്ല.

അന്താളിപ്പു മാറി, ഉള്ളില്‍ ഒളിച്ചു പതുങ്ങിയിരുന്ന നിഗൂഢ മന്ദഹാസം ചുണ്ടില്‍ ചിരിയായി വിടരുവാനൊട്ടൊരുനേരം വേണ്ടിവന്നു.

``പാവം...ടൈമിംഗ്‌ പിഴച്ച ബാറ്റ്‌സ്‌ മാന്‍....''

പരസ്യമായി നുണയുമ്പോഴല്ല, രഹസ്യമായി അനുഭവിയ്‌ക്കുമ്പോഴാണ്‌ അനഭൂതികള്‍ക്ക്‌ ഉന്മാദമുണ്ടാകുക. വെളിച്ചത്തിലല്ല, ഇരുട്ടിലാണ്‌ ഉന്മാദത്തിന്‌ ചിറകുമുളയ്‌ക്കുന്നത്‌.

വെളിച്ചത്തില്‍ ആവൃതമാവുകയും, ഇരുട്ടില്‍ അനാവൃതമാവുകയും ചെയ്യുന്നതാണ്‌ മനുഷ്യ സംസ്‌കാരത്തിന്റെ സത്ത. സംസ്‌കാരമെന്നത്‌ കൃ(തിമവും നിര്‍മ്മിച്ചെടുക്കാവുന്നതും.

മുന്തിരിയില്‍ നിന്നേ വീഞ്ഞുണ്ടാക്കുവാന്‍ കഴിയൂ. മുന്തിരിവള്ളിയുടേയോ, മുന്തിരിയുടേയോ വേദനയല്ല, വീഞ്ഞിന്റെ ലഹരിയാണ്‌ മുഖ്യം.

കായ്‌ക്കുകയെന്നതാണ്‌ മുന്തിരിവള്ളിയുടെ ധര്‍മ്മം. അല്ലാതെ വീഞ്ഞിനെതിരേ യുദ്ധം ചെയ്യലല്ല. മുന്തിരിക്കുലകള്‍ പറിച്ചെടുത്തേ വീഞ്ഞുണ്ടുക്കുവാന്‍ കഴിയൂ.


കഫേയില്‍ നിന്നുമിറങ്ങി, തോള്‍ബാഗ്‌ മുതകത്ത്‌ നന്നായുറപ്പിച്ച്‌, പുറത്ത്‌ മതിലിനോട്‌ ചേര്‍ത്തുവച്ചിരുന്ന സൈക്കള്‍ ചവിട്ടി, ഞാന്‍ മുന്നോട്ടു പോയി.

സൈക്കിള്‍ ഇവിടെയുപേക്ഷിയ്‌ക്കാമായിരുന്നു. വേണ്ട. ഭൂതകാലത്തിന്റെ സിംഫണിയെ, നേടാന്‍ പോകുന്ന ഭാഗ്യതാരകത്തിലേയ്‌ക്ക്‌, വര്‍ത്തമാനത്തിന്റെ രഥമാക്കി, ഇതില്‍ തന്നെ യാ(ത തുടരാം, സമ്പന്നതയുടെ പുഷ്‌പകവിമാനമേറുന്നതുവരെ.

``തവിടിശ്ശീ, വരുന്നെടി ഞാന്‍, കാടാറുമാസം കഴിഞ്ഞ്‌. അനുഭവങ്ങളെ വാക്കുകളാക്കുന്ന, അടുത്ത കാടാറുമാസ വിരഹത്തിനുമുമ്പുള്ള, മദനോത്സവങ്ങള്‍ക്കായി. നൃത്തമണ്ഡപവും, സംഗീതവും, നീന്തല്‍ക്കുളവും, പട്ടുമെത്തയുമൊരുക്കി, മധുചഷകവുമായി, നീ കാത്തിരിയ്‌ക്കുക. ചടുലനൃത്തത്തിലിളകിയാടുന്ന നിന്റെ മേനിയും, ശൃംഗാരഗാനങ്ങളൂറിയൊഴുകുന്ന മദജലം തുളുമ്പുന്ന, നിന്റെ ചുണ്ടിന്റെ ലഹരിയും, നുണയുവാനിതാ ഞാനെത്തി.''

``രാക്ഷസാ, നിനക്കേതുവേഷം?''
``സ്വാത്തികന്‍.''
``അനുഭവങ്ങള്‍?''
``അനുഭവങ്ങള്‍ക്കായി കാത്തിരുന്നാല്‍ ആയുസ്‌ പാഴായിപ്പോകും. അനുഭവങ്ങളെ സൃഷ്ടിയ്‌ക്കുവാന്‍ കഴിവുള്ള കഥാപാ(തങ്ങളെ കണ്ടെത്തി തിരക്കഥയെഴുതി സംവധാനം ചെയ്‌ത്‌ അനുഭവങ്ങളെ സൃഷ്ടിച്ചു. ദൃശ്യപൊലിമയ്‌ക്കും, അവിചാരിതമായ വഴിത്തിരിവുകള്‍ക്കും, ആത്മാവിനെ സ്‌പര്‍ശിയ്‌ക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അനുഭവിച്ചാര്‍ജ്ജിച്ച നിറഭാണ്ഡങ്ങളുടെ ചുമടുണ്ടെന്റെ ചുമലില്‍.''
``പൂക്കളെ(ത വാടിക്കരിഞ്ഞു?''
``പൂവിനെയാദ്യം ചെടിയില്‍ നിറുത്തി ഞാന്‍ ഭംഗിയാസ്വദിച്ചു. പിെന്ന പ്പിന്നെ മണത്തു, ഇതളുകളില്‍ തലോടി, ഒടുവില്‍ പറിച്ചുചൂടി.''
``(കൗഞ്ചപ്പക്ഷികളേയൊ?''
``ആണിനെ അമ്പെയ്‌തു കൊന്നു. പെണ്ണിനെ വാത്സ്യായനമഹര്‍ഷിയുടെ പര്‍ണ്ണശാലയിലെ യോഗിനിയാക്കി.''
``നിഷാദ!''
``ധൃതിവവേണ്ടാ...അനുഭവങ്ങള്‍ നിനക്കു ഞാന്‍ പകര്‍ന്നു നല്‌കാം.... നിലമൊരുക്കി നീ കാത്തിരിയ്‌ക്കുക....''
മൊബൈലിന്റെ അങ്ങേത്തലയ്‌ക്കല്‍ കാമാര്‍(ദമായ ഞരക്കം, ഈണത്തിലമര്‍ത്തിയ ചിരിയില്‍ കുഴഞ്ഞു ചേര്‍ന്നു.

വെയിലിന്‌ ചൂടേറുന്നു. ബാറിന്റെ മുന്നില്‍ സൈക്കിളിറങ്ങി. വെളിച്ചം കുറഞ്ഞ മൂലയില്‍ ഞാനിരിയ്‌ക്കാറുള്ള മേശയ്‌ക്കരുകില്‍ ബാറിന്നഭിമുഖമായിത്തന്നെ ഞാനിരുന്നു. ബിയറും വിസ്‌ക്കിയും നുണഞ്ഞ്‌ പുകയൂതി ഞാന്‍ എതിരേകിടന്ന ഒഴിഞ്ഞ കസേരയിലേയ്‌്‌ക്കുനോക്കി.
ഞാന്‍ വന്ന ദിവസ്സവും ആ കസേര ഇങ്ങനെ ഒഴിഞ്ഞു കിടക്കകയായിരുന്നു.
മൂന്നു മാസത്തെ കഠിന പരിശീലനവും ഗവേഷണവും വേണ്ടി വന്നു ചേരിയേക്കുറിച്ചറിയുവാന്‍.

പക്ഷെ, യാ(ത ഈ കസേരയില്‍ വഴിമുട്ടി നിന്നു. പത്മവ്യൂഹത്തില്‍ കടക്കുന്ന പോലെയാണ്‌ ചേരിയിലേയ്‌ക്കുള്ള (പവേശനവും. അപരിചിതര്‍ പലപ്പോഴും തിരികേ വന്നിട്ടില്ല.


ബിയറിനു പുറകേ എത്തിയ മാംസത്തുണ്ടുകള്‍ നുണഞ്ഞു കൊണ്ട്‌ ചിന്തയില്‍ മുഴുകി സ്‌കോച്ച്‌ വിസ്‌ക്കിയുടെ അടപ്പുമാറ്റി കുപ്പി മൂക്കിനോടടുപ്പിച്ച്‌ മണം ആസ്വദിച്ചു.




-------------
-രണ്ട്‌-
-------------

``ആര്‍ യൂ മിസ്‌റ്റര്‍ റാം?''
``യെസ്‌.''
ഈ മൂന്നാം കിട ബാറിലും എന്നെ തിരിച്ചറിയുന്നവരോ?
`` ഐ ആം ഉദയ്‌ ശങ്കര്‍.''


പരുക്കന്‍ പൈജാമയും ജൂബയും ധരിച്ച ദീര്‍ഘാകായന്‍. ഭംഗിയായി വെട്ടിയൊതുക്കിയ ധാടിയും മുടിയും. കറുപ്പും വെളുപ്പും ഇടകലര്‍ന്ന രോമങ്ങള്‍ വല്ലാത്ത ഭംഗിയില്‍ ഇഴുകിച്ചേരുന്നു. സഹാനുഭൂതിയും ആജ്ഞാശക്തിയും സ്‌ഫുരിയ്‌ക്കുന്ന കണ്ണുകളില്‍ ബുദ്ധിയുടെ തിളക്കം.

`` ഞാന്‍ നിങ്ങളെ സ്ഥിരമായി വായിയ്‌ക്കാറുണ്ട്‌. കോളമിസ്‌റ്റ്‌, പ(ത(പവര്‍ത്തകന്‍, നോവലിസ്റ്റ്‌, വികര്‍ശകന്‍ തുടങ്ങി എല്ലാനിലയിലും. യോജിച്ചും വിയോജിച്ചും.

എന്റെ തോള്‍ബാഗ്‌ ക്യാര്യറിലുറപ്പിച്ച്‌ സൈക്കിള്‍ ഉരുട്ടി നടക്കുന്നതിനിടയില്‍ (െപാഫസ്സര്‍ പറഞ്ഞു.

``നാഗരികതയുടെ മാലവന്യക്കൂമ്പാരമായി ചേരികളെ വളര്‍ത്തുന്ന നിങ്ങള്‍ സാമ്പത്തികത(ന്തങ്ങളുള്ള (കൗഡില്ല്യന്മാരായ മാര്‍ക്കറ്റിക്കോണമിയിലെ ദല്ലാളന്മാരോ കച്ചവടക്കാരോ ആണ്‌. ഗവേഷണങ്ങള്‍, സാമ്പത്തിക സര്‍വ്വേകള്‍, സിദ്ധാങ്ങള്‍, സാഹിത്യം, സിനിമ. നാഗരികതയുടെ അനിവാര്യതയാക്കി ചേരികളെ. ഇവിടത്തെ മൃഗ തൃഷ്‌ണകളിലും ദുരിത ദുര്‍ഗ്ഗന്ധങ്ങളിലും മൈഥൂനം നടത്തുന്ന ജാരന്മാരായേ ഞങ്ങള്‍ക്ക്‌ നിങ്ങളെ കാണാനാകൂ.''

വഴിയലെ വിസര്‍ജ്ജ്യത്തെ കവച്ചുചാടിയ എന്നെ നോക്കി (െപാഫസര്‍ ചോദിച്ചു.

``എഴുത്തിന്റെ ലക്ഷ്യമെന്താണ്‌.''

ദുര്‍ഗ്ഗന്ധം അസ്സഹ്യമാകുന്നു. ചീഞ്ഞളിഞ്ഞ നായയുടെ ശവത്തില്‍ പുളയുന്ന പുഴുക്കള്‍, ഈച്ചകളുടെ ആ(കമണത്തിലസ്വസ്ഥരായി പറ്റമായി പുറത്തേയ്‌ക്ക്‌ ഞുളഞ്ഞോടി. ഞങ്ങളുടെ കാലടികളുടെ (പകമ്പനത്തില്‍ (പകോപിതരായ ഈച്ചകള്‍ ആ(േകാശിച്ചുകൊണ്ട്‌ പറുയര്‍ന്നു.

കോളിനികളിലെ പരിശീലനം വെറുതേയായി. കേട്ടറിഞ്ഞതിനേക്കള്‍ എ(ത ഭീകരം.

തൊണ്ടയിലെന്തോ തടഞ്ഞപോലെ. കുടല്‍മാലയിളകി മേലോട്ട്‌ പൊങ്ങിയോ ?

ദുര്‍ഗ്ഗന്ധം മറികടക്കാനുള്ള സൂ(തവിദ്യയ്‌ക്കായി (പസാധകര്‍ സമ്മാനിച്ച അരോമാ സിഗാര്‍ഡബ്ബകളിലൊന്നു തുറന്ന്‌ ഒരെണ്ണം (െപാഫസര്‍ക്കും നീട്ടി.
രണ്ടുകവിളൂതി സിഗാറിന്റെ മണമാസ്വദിച്ചു.

വ്യത്യസ്‌ത മണമുള്ള സിഗാറുകള്‍ മാറിമാറിയുപയോഗിച്ചാലതിന്റെ മണം വിട്ടുപോകാതെ ആസ്വദിയ്‌ക്കാനാകും.

ഒരുസാഹിത്യ കൃതിയ്‌ക്കോ സാഹിത്യകാരനോ സമൂഹത്തെ മാറ്റാനോ പുന:സൃഷ്ടിയ്‌ക്കാനോ ആകില്ല.''

ഇ(ന്ദിയ സുഖങ്ങള്‍ക്കു വേണ്ടിയുള്ള സമ്പത്ത്‌. അതിനപ്പുറമുള്ള (പശസ്‌തിയും അവാര്‍ഡും. അല്ലാതെ ഈ വൃത്തികെട്ട അഴുകിയ കുടല്‍മാലയെടുത്ത്‌ പൂമാലയായണിയാനോ ?

``കാപട്യം. നിങ്ങളേപ്പോലുള്ളവരുടെ രക്ഷപ്പെടീല്‍ ത(ന്തം. ഒരുമലയെ നിങ്ങള്‍ക്കു വലിച്ചുമാറ്റാനാകില്ല. എന്നാല്‍ മാറ്റത്തിനായി കനലെരിയുന്ന മനസ്സില്‍ ഉലവയ്‌ക്കുവനോ ഒരുകവിളൂതുവാനോ ആകും. അതറിയാവുതുകൊണ്ടാണ്‌ നിങ്ങള്‍ എക്‌സ്‌ക്ലൂസിവുകളും കോണ്‍(േടാവെഴ്‌സികളുമുണ്ടാക്കി കനലിനെ പുകയ്‌ക്കുത്‌. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിലപിയ്‌ക്കുകയല്ല വേണ്ടത്‌. അതുണ്ടാകാതിരിയ്‌ക്കാനുള്ള ജാ(ഗതയും അതിലിടപെടാനുള്ള മനസ്സുമുണ്ടാകണം. ദുരന്ത വീട്ടിലെ കൂട്ടക്കരച്ചിലില്‍ പക്ഷം ചേര്‍ന്നു നിലവിളിയ്‌ക്കുന്നത്‌ വഞ്ചനയും കാപട്യവുമാണ്‌.''

സൈക്കിളില്‍ നിന്നും എന്റെ ബാഗുമെടുത്ത്‌ വീടിന്റെ വരാന്തയിലേയ്‌ക്ക്‌ കയറിക്കൊണ്ട്‌ (പാഫസര്‍ തുടര്‍ന്നു.

``മാറ്റമുണ്ടാക്കുമോ എന്നത്‌ തര്‍ക്കവിഷയമാക്കേണ്ടതില്ല. നിങ്ങള്‍ക്കു തെളിഞ്ഞ ചിന്തയും തൂലികയ്‌ക്ക്‌ ലക്ഷ്യവുമുണ്ടായാല്‍ മതി.''

ബാഗ്‌ ചുവരിനോട്‌ ചേര്‍ന്ന ഷെല്‍ഫില്‍ വച്ചുകൊണ്ട്‌ (െപാഫസര്‍ താക്കീതെവണ്ണം വീണ്ടുമാവര്‍ത്തിച്ചു.

``ചേരിയിലെ വഴികള്‍ അന്യര്‍ക്കുനേരെയടയ്‌ക്കപ്പെട്ട പത്മവ്യൂഹമാണെെന്നപ്പോഴുമോര്‍ക്കണം.''

കടുംകാപ്പി നുണഞ്ഞുകൊണ്ട്‌, സായാഹ്ന സൂര്യന്റെ ചെങ്കിരണങ്ങള്‍ നോക്കി, ചിന്തയിലാണ്ട്‌, ചാരുകസേരയില്‍ നിവര്‍ന്നുകിടന്നു.

``ചേരികള്‍ നാഗരികതയടെ വിസര്‍ജ്ജ്യമാണ്‌. അസംസ്‌കൃത വസ്‌തുവുമാണ്‌. മാനവികതയുടെ മൂല്യമോ ദേശീയതയുടെ അഭിമാനമോ തത്ത്വശാസ്‌(തത്തിന്റെ രക്തഛായയോ ഇല്ലാത്ത (പായോഗിക രാഷ്‌(ടീയത്തിന്റെ അധികാരമോഹികളും, പരിഷ്‌കൃത നാഗരികതയുടെ ഉത്‌പ്പാദകരും, അവരുടെ ഉത്‌പ്പന്നങ്ങള്‍ നൂറ്റാണ്ടുകളായി അപരിഷ്‌കൃതന്റെ ദാരി(ദ്യത്തില്‍ നിന്നും ചീഞ്ഞ ശവത്തില്‍ നിന്നും നിര്‍മ്മിച്ചുകൊണ്ടേയിരിയ്‌ക്കുന്നു. ദുരിതങ്ങള്‍ക്കുമേലേ പറക്കുന്ന കഴുകന്മാര്‍. ഇരുട്ടിലും വെളിച്ചത്തിലും വൃക്ഷശിഖരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന, പക്ഷിയുടേയും മൃഗത്തിന്റേയും രൂപമുള്ള, രണ്ടിന്റേയും വ്യക്തിത്വമില്ലാത്ത, ഒരേയിടത്തുകൂടിത്തന്നെ തിന്നുകയും കാഷ്ടിയ്‌ക്കുകയും ചെയ്യുന്ന വാവലുകള്‍. അവസരം നോക്കി ഇരയുടെ പിന്നാലെ പതുങ്ങി നടക്കുന്ന കഴുതപ്പുലികള്‍. ചോരവാര്‍..........''

വി(ഭമിച്ചകണ്ണുകള്‍ ചേരിക്കാഴ്‌ചയുമായി പൊരുത്തപ്പെടാന്‍ (ശമിച്ചുകൊണ്ടിരുന്നു. ദുര്‍ഗ്ഗന്ധവുമായി മൂക്ക്‌ ഇനിയും സന്ധിചെയ്‌തിട്ടില്ല. അരോമാ സിഗാറിന്റെ സുഗന്ധവും രുചിയുമാസ്വദിച്ച്‌, അരോചകമായ (െപാഫസറുടെ വാക്കുകളെ അന്തരീക്ഷത്തില്‍ ലയിയ്‌ക്കാന്‍ വിട്ട്‌ ഞാന്‍ ചേരിക്കാഴ്‌ചകളിലേയ്‌ക്ക്‌ നോട്ടമിറക്കി.

അനുഭവങ്ങള്‍. മൃഗതൃഷ്‌ണകള്‍ കുഴഞ്ഞു ചേര്‍ന്ന ജീവിതത്തിന്റെ അ(പതീക്ഷിത ചേരിക്കഴ്‌ചകള്‍. എവിടെയാണവ ഒളിഞ്ഞിരിയ്‌ക്കുന്നത്‌ ?

ഇ(ന്ദിയങ്ങള്‍ വി(ജംഭിതരായി മോഹസാഫല്യത്തിനിരതേടി. അക്ഷമയുടെ തിരത്തള്ളലില്‍ ഇളകിയാട്ടം നടത്തി. നവര(ന്ധങ്ങള്‍ തുറന്ന്‌ വികസിയ്‌ക്കുകയും ചുരുങ്ങുകയും ചെയ്‌തുകൊണ്ടിരുന്നു.




-----------
മൂന്ന്‌
-----------


തെരുവില്‍ മാലിന്യങ്ങള്‍ക്കുമീതേ ഫുട്‌ബോള്‍ കളിയ്‌ക്കുന്ന വൃത്തികെട്ട ചേരിപ്പിള്ളേരുടെ മാലിന്യങ്ങള്‍ കോലം കുത്തിയ ദേഹം, മുഖത്ത്‌ ഛായം തേച്ച യൂണിഫോമിട്ട പട്ടാളക്കാരെ ഓര്‍മ്മിപ്പിച്ചു. അപരിഷ്‌കൃത ഭാഷയില്‍ അശ്ലീലം കോര്‍ത്ത അട്ടഹാസങ്ങള്‍.

സായാഹ്നസൂര്യന്‍ ചേരിയിലേയ്‌ക്ക്‌ മഞ്ഞ ഗ്ലാസ്സിലൂടെ നോക്കി. മഞ്ഞ കലര്‍ന്ന ചേരിവഴികളിലൂടെ സ്‌കൂള്‍കുട്ടികള്‍ മടങ്ങി വന്നുകൊണ്ടിരുന്നു. അവര്‍ക്കൊപ്പം, എന്നാലൊറ്റതിരിഞ്ഞ്‌, മഞ്ഞവെയിലിന്‍ ശോഭയേറ്റി, പശുക്കിടാവിന്റെ ചലനത്തോടെ, ഭയന്നിട്ടെന്നപോലെ, ഉത്‌ക്കണ്‌ഠയോടെയൊരു പെണ്‍കുട്ടി കളിപ്പള്ളേരുടെയരുകിലായി വന്നുനിന്നു. അതിലൊരുവന്‍ പ(ന്തണ്ടു വയസ്സോളം (പായമുള്ളവന്‍, അവളുടെയരുകിലേയ്‌ക്കോടിവന്നെന്തോ പറഞ്ഞു. അവള്‍ വന്നതിനേക്കാള്‍ വേഗത്തില്‍ മുന്നോട്ടു നടന്നു.

ഹാവൂ..... ശരീരത്തിന്‌ ഒത്ത സ്‌(തീയുടെ മുഴുപ്പ്‌. അരപ്പാവടയ്‌ക്കു കീഴേ മുഴുത്ത കണങ്കാലുകള്‍ക്ക്‌ കൈതപ്പൂവിന്റെ നിറം. തോള്‍ബാഗിന്റെ കാലുകള്‍ അവളുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിയ്‌ക്കുന്നു. ഒതുങ്ങിയ അരക്കെട്ടിനുതാഴെ വിടര്‍ന്നു വിസ്‌തൃതമായ ഭാഗത്തോട്‌ ഒട്ടി നില്‌ക്കുന്ന പാവാട സ്‌(തീവടിവിന്റെ മാദകഭാവത്തിനെ അലങ്കരിച്ചു വര്‍ണ്ണാഭമാക്കി. കക്ഷത്തിന്നിടയിലൂടെ കടന്നു പോയ തോള്‍ബാഗിന്റെ കൈകള്‍ ഉരുണ്ട മാറിന്റെ മുഴുപ്പും ഭംഗിയും വര്‍ദ്ധിപ്പിച്ചു. നടത്തത്തിന്റെ താളത്തില്‍, ശ്വാസനിശ്വാസങ്ങളുടെ ഉയര്‍ച്ച താഴ്‌ച്ചയില്‍ തുളുമ്പുന്ന മാറുകള്‍ അവയുടെ മുഴുപ്പിനൊപ്പം മൃദുലതയും സ്‌നിഗ്‌ദതയും വെളിപ്പെടുത്തി. പിന്നില്‍ ഉരുണ്ട നിതംബത്തിന്റെ ചലനത്തിനൊപ്പം താളമിടുന്ന തോള്‍ബാഗിന്റെ ചലനം, എന്നെ അവളുടെ തോള്‍ബാഗിലേയ്‌ക്ക്‌ ആവാഹിച്ചു കയറ്റി.

``അവള്‍ സംവൃത. പ്ലസ്‌ടൂവിന്‌ പഠിയ്‌ക്കുന്നു. മറ്റേതവളുടെ അനുജന്‍. അവനിപ്പോള്‍ പറഞ്ഞത്‌ അച്ഛന്‍ വീട്ടിലില്ലെന്നാണ്‌. അതുകൊണ്ടാണവളങ്ങോട്ടു പോയത്‌. അല്ലെങ്കിലിങ്ങോട്ടു വരുമായിരുന്നു. പിതാവിന്‌ മകളുടെ മാദകസൗന്ദര്യമാസ്വദിയ്‌ക്കണം. വിറ്റാല്‍ പണവുംകിട്ടും. അമ്മ മകളുടെ പരിശുദ്ധിയ്‌ക്കും ഉയര്‍ച്ചയ്‌ക്കുമായി ശരീരം വിറ്റ്‌ കാവലിരിയ്‌ക്കുന്നു. ഭര്‍ത്താവ്‌ ഭാര്യയുടെ മാംസത്തിന്റെ വിഹിതംപറ്റി മദ്യത്തിന്റെ ലഹരിയില്‍ മദനോത്സവങ്ങളിലേയ്‌ക്കൂളിയിടുന്നു. പെണ്‍കുട്ടി മറ്റൊരുസമുദായക്കാരനുമായി (പണയത്തിലാണ്‌. അയാളും ഈ ചേരിയില്‍ ജനിച്ചു വളര്‍ന്നവന്‍ തന്നെ. ഇപ്പോള്‍ സോഫ്‌റ്റ്‌വയര്‍ എഞ്ചിനിയറായി വലിയൊരു കമ്പനിയില്‍ ജോലി നോക്കി വരുന്നു. നാഗരികതയുടെ ഭാഗമായി നഗരത്തില്‍ താമസം. ഈ ചേരിയിലുള്ളവരെല്ലാമങ്ങനെയാണ്‌. ഇവിടെ നിന്നും രക്ഷപ്പെടാന്‍ വല്ലാതെ വ്യ(ഗതപ്പെടുന്നു. എന്നാല്‍ പുറത്തേയ്‌ക്കുപോകുന്നതിനേക്കാള്‍ കൂടുതല്‍പ്പേരിങ്ങോട്ട്‌ വരുന്നു. ചേരി അനുദിനം വളര്‍ന്നുകൊണ്ടേയിരിയ്‌ക്കുന്നു, നഗരത്തിനൊപ്പം.''

``(പാഫസറുടെ കുടുംബം ?''
ഒരിയ്‌ക്കല്‍ ചേരിയ്‌ക്ക്‌‌ പുറത്തേയ്‌ക്ക്‌ പോകുമ്പോള്‍ ചോദിച്ചു.

`ഭാര്യയും മകളുമുണ്ട്‌. ഞങ്ങളീ ചേരിയില്‍ ജനിച്ചു വളര്‍വരാണ്‌. ഭാര്യ സെ(കട്ടേറിയറ്റ്‌ ജീവനക്കാരിയായിരുന്നു. ഞങ്ങളുടെ രാഷ്‌(ടീയവും സാമൂഹികവുമായ നിലപാടുകളുടെ (പതികാരമായി അവളെ കൂട്ട ബലാത്സംഗത്തിനിരയാക്കി. അതിന്റെ വീഡിയോദൃശ്യങ്ങള്‍ വീഡിയോ പാര്‍ലറുകളിലൂടെ വിതരണം ചെയ്‌തു. മകളെന്ന മുകുളം, സേ്‌നഹിതന്മാരുടെ ഇടപെടല്‍, ആത്മഹത്യ ഒഴിവാക്കി. പക്ഷെ, അവളെന്നെ വിട്ടിട്ടു പോയി. ജോലി രാജിവച്ചു. അവളീ നഗരത്തില്‍ തെന്നയുണ്ട്‌. സ്‌(തീ വിമോചന(പസ്ഥാനത്തില്‍ സജീവമായി. ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിച്ചു. എയ്‌ഡ്‌സ്‌ തുടങ്ങി ലൈംഗികരോഗം ബാധിച്ചവര്‍ക്കായി പുനരധിവാസ കേ(ന്ദം നടത്തുന്നു. തന്നേപ്പോലെ തകര്‍ത്തെറിയപ്പെട്ട, ഉള്ളില്‍ (പതികാരത്തിന്റെ കനലെരിയുന്ന, നിസ്സഹായതയിലുറഞ്ഞുപോയ ലൈംഗിക രോഗികളെ സംഘടിപ്പിച്ചു. തന്റെ ജീവിതം തകര്‍ത്തെറിഞ്ഞവരെ കണ്ടെത്തി രോഗം പകര്‍ന്നു നല്‌കുന്ന ആനന്ദയുദ്ധം ചെയ്യുന്ന വിശുദ്ധ യോദ്ധാക്കളുടെ കമാണ്ടറുമാണ്‌. കുറച്ചവധിയും, സ്ഥലംമാറ്റങ്ങളും, സ്‌നേഹിതന്മാരും സ്‌റ്റുഡന്‍സ്സുമെല്ലാമായപ്പോള്‍ ഞാനും ജീവിത്തതിലേയ്‌ക്ക്‌ മടങ്ങിയെത്തി, (കമേണെയായിരുന്നുവെങ്കില്‍പ്പോലും. രണ്ടു വര്‍ഷം മുമ്പ്‌ ഞാന്‍ റിട്ടയര്‍ ചെയ്‌തു. ചേരി എന്റെ (പവര്‍ത്തനമേഖലയും ജന്മ ഭൂമിയുമാണ്‌. ചേരി തിന്മകളുടെ വിളനിലമാണ്‌. നന്മകളും ധാരാളമുണ്ട്‌. ഇവര്‍ക്കെന്നോട്‌ സേ്‌നഹവും, ബഹുമാനവും കാരുണ്യവുമുണ്ട്‌. അിവിടെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നതെങ്കില്‍ ആ സംഭവമുണ്ടാകുമായിരുന്നില്ല. അതിസമ്പന്നരും ചേരിനിവാസികളും ഒരേ സംസ്‌കാരമുള്ളവരാണ്‌. സുഖങ്ങള്‍ക്കായി എന്തും ചെയ്യും. എന്നാല്‍ ചേരിയിലെ ഓരോ ചാളയിലും കാരുണ്യത്തിന്റെ ദീപ(പഭ നിലവിളക്കിലെ വെളിച്ചം പോലെ നിറഞ്ഞിരിയ്‌ക്കുന്നു. ''

``മകള്‍ ?''

`` ഈ യാ(തയില്‍ മകളേയും കാണാം. ഹോസ്‌റ്റലില്‍ നിന്ന്‌ സോഷ്യോളജിയില്‍ പിജി ചെയ്യുന്നു. ''





---------------
നാല്‌
---------------


``ഗുഡ്‌മോണിംഗ്‌ അങ്കിള്‍.''

സു(പഭാതം കുയില്‍ നാദത്തിലെത്തിയത്‌ പുറകില്‍ നിന്നായിരുന്നു.
അവള്‍, സംവൃത. എന്തൊരുമുഴുപ്പ്‌. തുടുപ്പ്‌. പക്ഷെ ശബ്ദം കുട്ടിത്തത്തിന്റെ കൊഞ്ചല്‍ വിട്ടൊഴിഞ്ഞു പോയിട്ടില്ല.

`` മോണിംഗ്‌, മോള്‍ക്കീ അങ്കിളിനെ മനസ്സിലായോ ? വലിയ എഴുത്തുകാരനാണ്‌.''

`` ഹായ്‌ അങ്കിള്‍....''
വിടര്‍ന്ന വലിയ കണ്ണുകളോടെ അത്ഭുതത്തോടെ അവളെന്നെ നോക്കി.
``പേട്ടെ അങ്കിള്‍.... നേരം വൈകി....''

അവള്‍ വേഗത്തില്‍ നടന്നുപോയി.

ഹാവൂ.... ആ ബാഗ്‌.... അവളുടെ നിതംബത്തില്‍.....

``മിടുക്കിയാണ്‌. സ്‌കൂള്‍ ഫസ്‌റ്റ്‌. പാട്ടും, ഡാന്‍സും, സ്‌പോഴ്‌സും, ഗയിംസുമെല്ലാമുണ്ട്‌.''
ഭഗവാനേ ഞാനാ ബാഗായിരുെന്നങ്കില്‍.

``ചി(തശലഭം പോലൊരു പെകുട്ടി, അല്ലേ.... റാം ?''
`` അതെ.''
അല്ല, മുഴുത്ത ആപ്പിള്‍ പോലെ.

പഴയ ബാറില്‍ നിന്നും ഓരോ ബിയര്‍ കഴിച്ചിറങ്ങി. പുറത്തേ വാതിലിനരുകില്‍ അകത്തേയ്‌ക്കുകയറാനൊരുങ്ങിയയൊരുത്തന്‍ പെട്ടെന്ന്‌ പിന്‍വാങ്ങി. (െപാഫസറെക്കണ്ട്‌ വണങ്ങി മാഖം കുനിച്ച്‌ മാറിനിന്നു.

``മനോഹര്‍.''
(െപാഫസറുടെ ശബ്ദത്തിനസാധാരണമായ ഘനമുണ്ടായിരുന്നു.
``സര്‍..''
ചേരക്കണ്ണുകള്‍. അത്യാ(ഗഹം സ്‌ഫുരിയ്‌ക്കുന്ന മുഖത്ത്‌ മുറിപ്പാടുകള്‍. മുഷിഞ്ഞ വസ്‌(തങ്ങള്‍. ബലിഷ്‌ഠകായന്‍. തെമ്മാടിയെന്നു മുഖത്തെഴുതി വച്ചതുപോലെ. (െപാഫസറുടെ മുന്നില്‍ എന്തു വിനയം.
``ഉം''
(പഫസര്‍ മുന്നോട്ടു നടന്നു.

``സംവൃതയുടെ അച്ഛന്‍.''
കുറച്ചകലെയെത്തിയപ്പോള്‍ (െപാഫസര്‍ പറഞ്ഞു.

ഓ, ആപ്പിളിന്റെ ഉടമ.
എടോ ആപ്പിള്‍ വ്യാപാരി, നീ ആപ്പള്‍ തിന്നരുത്‌. വില്‌ക്കൂ. നിന്റെയാ ആപ്പിളിനെന്താ വില ?
ഞാനയാളെ തിരിഞ്ഞുനോക്കി. അയാള്‍ ബാറിനകത്തേയ്‌ക്ക്‌ കയറി പ്പോയിക്കഴിഞ്ഞിരുന്നു.
ഹേ... ആപ്പിള്‍ വ്യാപാരീ, നിനക്ക്‌ അനുഭവങ്ങളെ സൃഷ്ടിയ്‌ക്കാനാകുമോ....?

``ഡാഡി...''
കോളജിനു പുറത്ത്‌ കഫേയിലിരിയ്‌ക്കുമ്പോള്‍ കാഞ്ചന (െപാഫസര്‍ക്ക നേരെ തന്റെ കയ്യിലിരുന്ന രണ്ടു പൊതികളിലൊന്ന്‌ നീട്ടി. അതിനുള്ളില്‍ നിന്നും ഒരു ജോഡി പൈജാമയും ജൂബയും ഷൂസും റിസ്‌റ്റുവാച്ചും പേനയും പുറത്തേയെ്‌ക്കടുത്തു വച്ചു.

`` ഇതു മമ്മി എനിയ്‌ക്കുതന്നത്‌.''
മറ്റേ കവറിലെ വിലകൂടിയ വസ്‌(തങ്ങള്‍ കാട്ടിക്കൊണ്ടവള്‍ പറഞ്ഞു.
തുടര്‍ുന്നള്ള ദീര്‍ഘ മൗനത്തില്‍ അവരുടെ മനോവ്യാപാരത്തേക്കുറിച്ച്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.

``അങ്കീളിനോടെനിയ്‌ക്ക്‌ കുറേകാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്‌. അങ്കിള്‍ തിരിച്ചു പോകുതിനു മുമ്പ്‌ ഇതുവഴി വരാമോ ? അങ്കിള്‍ വരുമ്പോഴേയ്‌ക്കും ഞാന്‍ കുറച്ചു വിഷയങ്ങള്‍ റഫര്‍ ചെയ്‌തു വയ്‌ക്കാം.''

മടങ്ങുമ്പോള്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി.

കാഞ്ചന.
ഇവളില്‍ ആധുനികതയുടെ ചടുലതയോ, ചലനമോ, ചാപല്യങ്ങളോ ചതഞ്ഞ ഭാഷയോ, ആഘോഷിയ്‌ക്കുന്ന സ്വത(ന്തതയോ ഇല്ല. പൗരാണികമായ ഭാരത സ്‌(തീയുടെ ആഢ്യത്തം. എന്നാല്‍ തെളിഞ്ഞ ചിന്ത. കണ്ണുകളില്‍ ബുദ്ധിയുടേയും (പതിഭയുടേയും തിളക്കം. ഉത്സാഹം.

ഭാരത സ്‌(തീയുടെ പഴഞ്ചന്‍ ആഢ്യത്ത്വത്തില്‍ നിന്നും, ആധുനികതയുടെ ചടുലതയിലേയ്‌ക്കും, ആഘോഷിയ്‌ക്കപ്പെടുന്ന സ്വാത(ന്ത്യത്തിലേയ്‌ക്കും, കാഞ്ചനേ, നിന്റെ പരിണാമമുണ്ടാകില്ലേ ?

ചേരികളിലെ തെരുവുകളിലും കുടിലുകളിലും വ്യക്തികളിലും ഞാന്‍ അന്വേഷണം തുടര്‍ന്നു. സംരക്ഷകനായും ഗൈഡായും (െപാഫസര്‍ കൂടെയുണ്ടായിരുന്നു.

(െപാഫസറുടെ സുഹൃത്തായ എന്നെ ചേരിക്കാര്‍ അംഗീകരിച്ചു. നിര്‍ഭയമായി നടക്കാം. ലേശം ബഹുമാനവുമുണ്ട്‌.






-----------------
അഞ്ച്‌
-----------------


കാഞ്ചനയെ രാവിലെ കോളജ്‌ ഗെയ്‌റ്റിനു മുമ്പിലിറക്കി കാര്‍ ചേരിയിലേയ്‌ക്ക്‌ വിടാന്‍ (ഡവറോടു പറഞ്ഞു.

ഇന്നലെ സായാഹ്നത്തില്‍ ഐസ്‌(കീം പാര്‍ലറില്‍ നിന്നുമിറങ്ങി സായാഹ്ന സൂര്യന്റെ അസ്‌തമയം കാണാന്‍ ബീച്ചിലേയ്‌ക്കു നടക്കുമ്പോള്‍ കാഞ്ചനയുടെ ചോദ്യത്തിനുത്തരമായി ഞാന്‍ പറഞ്ഞു.
``തൃഷ്‌ണ രണ്ടു വിധമാണ്‌. ഒന്ന്‌, ആഘോഷിയ്‌ക്കപ്പെടേണ്ട സ്വാത(ന്ത്യത്തിനായുള്ള യൗവ്വത്തിന്റെ തൃഷ്‌ണ. മറ്റൊന്ന്‌ ജീവിതത്തിന്റെ വലിയ ഉയര്‍ച്ചയ്‌ക്കു വേണ്ടിയുള്ള തൃഷ്‌ണ. രണ്ടും നാം ഒരുപോലെ സ്വായത്തമാക്കണം. ഒന്നിനെ മറ്റൊന്ന്‌ പരാജയപ്പെടുത്താതിരുന്നാല്‍ മതി.''
അനുഭവങ്ങള്‍ക്കായോരോരോ മാര്‍ഗ്ഗങ്ങള്‍. സിദ്ധാന്തങ്ങള്‍. ജീവിതമാസ്വാദ്യകരമാക്കണമെങ്കിലെ(തയെ(ത സിദ്ധാന്തങ്ങളുണ്ടാക്കി, എാതിലൂടെയെല്ലാം കടന്നു പോകണം.

``ദാ... ഇവിടെ സൂര്യന്‍ നമുക്കു മുന്നില്‍ അസ്‌തമിയ്‌ക്കുന്നു. നാം ഇരുട്ടിലേയ്‌ക്ക്‌. എന്നാല്‍ ആ ച(കവാളങ്ങള്‍ക്കുതാഴെ സൂര്യന്‍ ഉദിയ്‌ക്കുകയാണ്‌. അവിടെ ഇരുട്ടിനെയകറ്റി അവന്‍ വെളിച്ചം നിറയ്‌ക്കുന്നു. നാളെ അവന്‍ വീണ്ടും ഇവിടെ വരും. ഇവിടെ വെളിച്ചം നിറയ്‌ക്കും. ഈ ചാ(കികത അനന്തമായി തുടരും. നാം ഇരുട്ടിനേയും വെളിച്ചത്തേയും ഒരുപോലെ സ്വാഗതം ചെയ്‌ത്‌ ആസ്വദിയ്‌ക്കുകയും ഉപയോഗിയ്‌ക്കുകയും ചെയ്യണം.''

രാ(തിയില്‍ കോണ്‍(ടാസെപ്‌റ്റിവ്‌ ഗുളിക അവളുടെ വായിലേയ്‌ക്കിട്ടുകൊടുത്ത്‌, വെള്ളം നിറച്ച ഗ്ലാസ്‌ അവള്‍ക്കു നേരേ നീട്ടിക്കൊണ്ട്‌, ഞാന്‍ ബീച്ചില്‍ വച്ചവളോട്‌ പറഞ്ഞത്‌ വീണ്ടും ഓര്‍ത്തു.


``കാഞ്ചന ഈസ്‌ എക്‌സലന്റ്‌. ഐ മെറ്റ്‌ ഹെര്‍ എസ്‌റ്റര്‍ഡേ. ഐ ഹാഡ്‌ റ്റു എക്‌സ്‌പ്ലയിന്‍ഡ്‌ എ ലോട്‌. അറ്റ്‌ ലാസ്റ്റ്‌ ഷി ഗോട്‌ മി. ദെന്‍ ഐ ഹാഡ്‌ റ്റു ബി ഡീപ്‌ ഇന്‍. ദി മോര്‍ ഐ എക്‌സ്‌പ്ലയിന്‍ഡ്‌, ദി മോര്‍ ഷി വാണ്‍ഡഡ്‌. ദി ബറ്റര്‍ ഐ ഡൈവ്‌ ഇന്‍, ദി ബറ്റര്‍ ഷി ക്ലയിംപ്‌ഡ്‌ ഓണ്‍. (ബില്ല്യന്റ്‌ ആന്റ്‌ ജീന്യസ്‌. വാട്‌ ആന്‍ എന്‍ത്യൂസ്‌റ്റിക്‌ എക്‌സ്‌(പഷന്‍.''

ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌ ഞാന്‍ (െപാഫസറുടെ വീട്ടിലേയ്‌ക്കുകയറിയത്‌. (െപാഫസര്‍ വരാന്തയിലിരിയ്‌ക്കുകയായിരുന്നു.

അഭിമാനം കൊണ്ട്‌ (പാഫസറുടെ മുഖം വിടര്‍ന്നു.
പാവം.
നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരോ ഈ മാലിന്ന്യങ്ങളെ ഉദ്ധരിച്ച്‌, നാഗരികതയ്‌ക്ക്‌ ശല്യമായി. കാഞ്ചന യൗവനയുക്തയല്ലേ. അവളിലെ തൃഷ്‌ണകള്‍ സ്വാത(ന്ത്യമാഘോഷിയ്‌ക്കട്ടെ. തൃഷ്‌ണകള്‍ പരസ്‌പരം പോരടിയ്‌ക്കാതെ, പരാജയപ്പെടുത്താതെ വിജയിയ്‌ക്കട്ടെ. നാഗരികത അവളേയും, അവള്‍ നാഗരികതയേയും ആസ്വദിയ്‌ക്കട്ടെ.


``മനോഹര്‍, എനിയ്‌ക്കൊരാപ്പിള്‍ വേണം.''
പതിവ്‌ ബാറില്‍, ടേബിളില്‍ എനിയ്‌ക്കഭിമുഖമായിരിയ്‌ക്കുകയായിരുന്നു അയാള്‍. ടേബിളില്‍ കത്തിച്ചു വച്ച ലാംപിന്റെ മങ്ങിയ വെളിച്ചത്തിലും, ടേബിളിലെ ഭക്ഷണ പാ(തത്തില്‍ നിന്നും (ശദ്ധയുയര്‍ത്തി എന്നെ നോക്കിയ മുഖത്തിലെ ചോദ്യഭാവം, എനിയ്‌ക്കു കാണാമായിരുന്നു. ഒരു നിമിഷം ഭക്ഷണം ചവയ്‌ക്കുന്നത്‌ നിറുത്തി, മദ്യപന്റെ വികലമായ ആ(ഗഹം കേട്ടപോലെ ഒന്ന്‌ ചിരിച്ച്‌, അയാള്‍ വീണ്ടും ഭക്ഷണത്തിലേയ്‌ക്ക്‌ തിരിഞ്ഞു.

``മനോഹര്‍, നിന്റെ കയ്യിലിരിയ്‌ക്കുന്ന ആപ്പിളാണെനിയ്‌ക്കുവേണ്ടത്‌.''
അയാള്‍ തലയുയര്‍ത്തിയതുപോലുമില്ല. പഴയ ചിരി വീണ്ടും ചിരിച്ച്‌, തീറ്റ തുടര്‍ന്നു.
ഞാന്‍ അന്‍പതു രൂപയുടെ ഒരു കെട്ടു നോട്ടുകെട്ട്‌ മേശപ്പുറത്ത്‌ ശക്തിയിലടിച്ചുവച്ചു.
``ഇതഡ്വാന്‍സ്‌.''
മനോഹര്‍ ഞെട്ടി. വായിലെ തീറ്റ ചവയ്‌ക്കാതെ പിളര്‍ന്ന വായോടെ എന്നെ നോക്കി പകച്ചിരുന്നു.
``ആപ്പിളെനിയ്‌ക്ക്‌ തന്നാല്‍ ഇതുപോലെ നാല്‌ കെട്ടുകൂടിത്തരും.''

അയാളുടെ കണ്ണുകള്‍ രണ്ടുവട്ടം ചിമ്മിയടഞ്ഞു. തല വശത്തേയ്‌ക്കുവെട്ടി. സാവധാനം, അവിശ്വസനീയതയോടെ എന്റെ കണ്ണുകളിലേയ്‌ക്കും നോട്ടു കെട്ടിലേയ്‌ക്കും മാറിമാറി നോക്കി. അമ്പരപ്പോടെ ബാറിനു ചുറ്റാകെ നോക്കി.
``അതെ നീ തിന്നാന്‍ കൊതിയ്‌ക്കുന്ന ആപ്പിള്‍ തന്നെ. നിന്റെ വിത്തില്‍ മുളച്ച, നിന്റെ ആ മുഴുത്ത ആപ്പിള്‍.''
അയാള്‍ക്കെന്തോ മനസ്സിലായതു പോലെ.
അയാളുടെ മുഖം ഇരുണ്ടു വന്നു. അപ്പോഴും കണ്ണുകളില്‍ നിന്നും അവിശ്വസനീയത പൂര്‍ണ്ണമായും വിട്ടുപോയില്ല.
`` നീ ഉഴുത്‌ വിതച്ചു. മുളപ്പിച്ചു വളര്‍ത്തിയത്‌ നിന്റെ ഭാര്യ.''
അവന്റെ കണ്ണുകളിലേയ്‌ക്ക്‌ തറപ്പിച്ചു നോക്കികൊണ്ടു കൊണ്ടു ഞാന്‍ പറഞ്ഞു.
``നിന്റെ മകള്‍, സംവൃത.''
അയാളുടെ മുഖം കറുത്തിരുണ്ടു. കണ്ണുകളില്‍ (കൗര്യം തീക്കനലായി.
``സ്സാാാാാേേറേറററ........''
അമര്‍ത്തിയുള്ള ആ വിളിയില്‍, താക്കീതിന്റെ കനലാട്ടമുണ്ടായിരുന്നു.
സാകൂതം ഞാനവന്റെ കണ്ണുകളിലേയ്‌ക്ക്‌ തറഞ്ഞുനോക്കി.
``അച്ഛനെന്ന ബേധത്തിലാണങ്ങനെ വിളിച്ചതെങ്കില്‍, അതു വേണ്ട. നിന്റെ കണ്ണുകളും കൈകളും കാമാവേശത്തോടെ തഴുകാത്ത ഒരിടവും അവളുടെ ശരീരത്തിലില്ല. നിന്റെ ദൗര്‍ഭാഗ്യത്തിന്‌ നിനക്കവളെ ഇതുവരേയും അനുഭവിയ്‌ക്കാനായില്ല. അതാണെന്റെ സൗഭാഗ്യം. അതിനാണ്‌ ഞാന്‍ വില പറഞ്ഞത്‌. എന്തു പറയുന്നു.''

എന്റെ നോട്ടം നേരിടാനാകാതെ അയാള്‍ തലകുനിച്ചു. പിടിയ്‌ക്കപ്പെട്ട കള്ളന്റെ ജാള്യതയോ, കുറ്റബോധമോ അയാളില്‍ ഉണ്ടായിരുന്നില്ല. താന്‍ ഉള്ളം കൈയില്‍ അമര്‍ത്തിപ്പിടിച്ചിരിയ്‌ക്കുന്ന വിശിഷ്ട ഭോജ്യം, തട്ടിയെടുക്കുമോ എന്ന ആശങ്ക അയാളെ അലോസരപ്പെടുത്തി.

അയാള്‍ ഇറച്ചി കഷ്‌ണങ്ങള്‍ വായിലിട്ട്‌ ചവച്ചു. ചിലപ്പോള്‍ പതിയേ. ചിലപ്പോള്‍ വേഗത്തില്‍. പലപ്പോഴും ചവയ്‌ക്കാതെ വിഴുങ്ങി.
മദ്യഗ്ലാസ്‌ ഇടവിടാതെ വായിലേയ്‌ക്കു കമിഴ്‌ത്തി. മദ്യവും ഇറച്ചിക്കഷ്‌ണങ്ങളും കുഴഞ്ഞുചേര്‍ന്ന ഉമിനീര്‍ വായുടെ ഇരുവശത്തുകൂടിയുമൊഴുകിയിറങ്ങി, ഇറ്റുവീണ്‌ ഷര്‍ട്ടിനെ നനച്ചു.

``എന്ത്‌ പറയുന്നു.''
ഞാന്‍ വീണ്ടും ചോദിച്ചു.
``ഇനിയുമുണ്ട്‌ വാഗ്‌ദാനങ്ങള്‍, നീ സമ്മതിച്ചാല്‍.''
അവനൊന്നും പറഞ്ഞില്ല. തീറ്റയും കുടിയും തുടര്‍ന്നു കൊണ്ടിരുന്നു.
നോട്ടുകെട്ടിലേയ്‌ക്കും എന്റെ മുഖത്തേയ്‌ക്കും ഒളികണ്ണിട്ട്‌ നോക്കിക്കൊണ്ടിരിയ്‌ക്കുന്ന അവനെ ഞാനല്‌പ്പനേരം നോക്കിയിരുന്നു.

``അവളെ ആദ്യമനുഭവിയ്‌ക്കുന്നത്‌ ഞാനാണന്നല്ലേയുള്ളു. രണ്ടാമത്‌ നിനക്കുതന്നെ. അതുകഴിഞ്ഞാല്‍ നിനക്കവളേക്കൊണ്ട്‌ പണമുണ്ടാക്കിക്കൂടെ. ഒരുവിധത്തിലും നിന്നില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന്‌ ബോധ്യം വന്നാല്‍, അവള്‍ ആദ്യം ഷീനോഫ്‌ഖാന്‌ സ്വയം സമര്‍പ്പിയ്‌ക്കും. അപ്പോഴും നിനക്കവളെ കിട്ടിയാല്‍ത്തന്നെ രണ്ടാമതേ കിട്ടു. ഒരു പക്ഷെ അവളവനോടൊപ്പം ഒളിച്ചോടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്‌താല്‍, നിനക്കവളെ കിട്ടാനും പോകുന്നില്ല. എാതാണ്‌ ലാഭം ? ആലോചിച്ച്‌ നോക്ക്‌.''
അവനെന്റെ മുഖത്തേയ്‌ക്കു നോക്കി. അപ്പോഴും അവനൊരു തീരുമാനത്തിലെത്തിയില്ല.
``സമ്മതമല്ലെങ്കില്‍ നിനക്കുപോകാം. ഈ വാരിവലിച്ചുകേറ്റിയതിന്റെ പണംകൂടി കൗണ്ടറില്‍ കൊടുത്തേയ്‌ക്കണം.''
ഞാന്‍ നോട്ടുകെട്ടില്‍ കൈവച്ച്‌ എന്റെയരുകിലേയ്‌ക്ക്‌ വലിച്ചു.
പെട്ടെന്നവന്‍ എന്റെ കൈയ്‌ക്കുമേല്‍ അവന്റെ കൈ വച്ചു. എന്റെ മുഖത്തുനോക്കി കണ്ണുകള്‍ കൊണ്ട്‌ സമ്മതം എന്നറിയിച്ചു. അവന്റെ ചുണ്ടില്‍ ഒരുപഞ്ചിരി വിടര്‍ന്നു വരുന്നുണ്ടായിരുന്നു.

`` പക്ഷെ, ബാബുജി, എങ്ങനെ ?''
`` രണ്ടു ദിവസം കഴിഞ്ഞാല്‍ (െപാഫസര്‍ ഇവിടെ കാണില്ല.മൂന്നു ദിവസം കഴിഞ്ഞേ മടങ്ങിയെത്തു. (െപാഫസര്‍ ഇല്ലാത്ത ആദ്യ ദിവസം തന്നെ നടക്കണം. ''
``അവളെ എങ്ങനെ നിങ്ങളുടെയടുത്തേയ്‌ക്കെത്തിയ്‌ക്കും ?''
``രാ(തി എട്ടു മണിയോടെ നീ അവളുടെ അടുത്തേയ്‌ക്ക്‌ ചെല്ലണം. നിന്‍െറ ചങ്ങാതിമാരെക്കൂടി കൂട്ടിയ്‌ക്കോ. പത്തിരുപതുപേരിരുന്നോട്ടെ. നിന്നെ കാണുമ്പോള്‍ തന്നെ അവള്‍ ഓടിക്കയറില്ലേ, (െപാഫസറുടെ വീട്ടിലേയ്‌ക്ക്‌. അവിടെ ഞാനുണ്ടാകും. ആ നിമിഷം നിനക്ക്‌ ഇതുപോലുള്ള രണ്ടുകെട്ട്‌ നോട്ടുകള്‍ തന്നിരിയ്‌ക്കും.''

``പക്ഷെ അവള്‍ സമ്മതിയ്‌ക്കുമോ ?''
``വേണ്ടടോ. ഞാനിതുവരെ റേപ്പ്‌ ചെയ്‌തിട്ടില്ല. എന്റെ ആദ്യ റേപ്പ്‌ നിന്റെ മോളെ തന്നെയായിയ്‌ക്കോട്ടെ.''
മദ്യം ഒരിറക്ക്‌ ഇറക്കിക്കൊണ്ട്‌ ഞാന്‍ തുടര്‍ന്നു.
``അതിന്റെ (െകഡിറ്റും നിനക്കുതന്നെയായിക്കോട്ടെ. റേപ്പുകഴിഞ്ഞാല്‍ നിനക്ക്‌ ഒരുകെട്ട്‌ നോട്ട്‌ കൂടിത്തരും. അതു ബോണസ്‌. പിന്നെ സ്‌നേഹസമ്പൂര്‍ണ്ണമായ സ്വയം മറന്നുള്ള ആത്മ സമര്‍പ്പണം. അതുകഴിഞ്ഞാല്‍ നേരത്തേ വാഗ്‌ദാനം ചെയ്‌തതിന്റെ ബാലന്‍സ്‌. പിന്നെ അവള്‍ നിനക്ക്‌. എങ്ങനെ ? സന്തോഷമായോ ?''

``ആയി. പക്ഷെ, (െപാഫസറുടെ വീട്ടിലെന്നു പറയുമ്പോ........''
പോടൊ. വി(ശമിയ്‌ക്കാനും ഇണയുമൊത്തു രമിയ്‌ക്കാനും ഒരു കിടക്ക തന്നെ ഉപയോഗിയ്‌ക്കാം. (െപാഫസറും പൊണ്ടാട്ടിയും രാമ നാമം ജപിയ്‌ക്കുകയായിരുന്നില്ലല്ലോ, വല്ലപ്പോഴുമേ വന്നു താമസിച്ചിരുന്നുള്ളൂ വെങ്കിലും, ആ വീട്ടില്‍.''
``ഉംംം.''
``(െപാഫസറുടെ ഭാര്യ എങ്ങനെ? ചരക്കായിരുന്നോ ?''
``സാറേ, അതുവേണ്ട.''
അതൊരു താക്കീതായിരുന്നു.
``ഓാാാാ..... അവന്റെയൊരുുുുുുുു....... ഫാാാാാാ........''
അവന്റെ അവന്റെ മുഖത്തേയ്‌ക്ക്‌ ചോരയിരച്ചുകയറി. പണിപ്പെട്ടതടക്കിക്കൊണ്ടവന്‍ ചൊദിച്ചു.
``പെണ്ണ്‌ നിലവിളിയ്‌ക്കില്ലേ ?''
``വിളിയ്‌ക്കും. വിളിയ്‌ക്കണം. അല്ലെങ്കില്‍ വിളിപ്പിയ്‌ക്കും. അത്‌ പുറത്തുകേള്‍ക്കാതിരിയ്‌ക്കാന്‍ നിന്റെ ഭാര്യയുടെ നിലവിളി അതിലും ഉച്ചത്തില്‍ കേള്‍ക്കണം. പിന്നെ (െപാഫസറുടെ വീടിന്നിപ്പുറത്ത്‌ ഷിനോസ്‌ഖാന്റെയൊരു ബന്ധുവീടുണ്ടല്ലോ. അവിടേയുള്ള പെണ്ണങ്ങളുടെനിലവിളികളും ഉച്ചത്തിലുയരട്ടേ.''
``എങ്ങനെ.....''
``മണ്ടന്‍. അതിനാണ്‌ നിന്റെ ചങ്ങാതിമാര്‍. ശവമായാലും ചൂട്‌ കുറേ സമയം നിലനല്‌ക്കില്ലേ. അതുവരെ നിന്റെ ചങ്ങാതിമാര്‍ അവരുടെ പരിപാടികള്‍ ശാസ്‌(തമായി തന്നെ തുടരട്ടെ. പിന്നെ, നിന്റെ ഭാര്യ ജീവിച്ചിരിയ്‌ക്കുന്നത്‌ നിനക്കപകടമായിരിയ്‌ക്കും. ഓമ്മയിരിയ്‌ക്കട്ടെ. ഈ പരിപാടിയ്‌ക്ക്‌ സമ്മാനം വേറെയുമുണ്ട്‌.''
``തൃപ്‌തിയായോ സംവൃതയുടെയച്ഛാ...''
``തൃപ്‌തിയായി.''
``ശരി. (േപാ(ഗാം ദിവസ്സം വൈകുന്നേരം അഞ്ചുമണിയ്‌ക്ക്‌ (െപാഫസറുടെ വീട്ടില്‍ വച്ചു കാണാം.''
ഞാന്‍ വാച്ചിലേയ്‌ക്ക്‌ നോക്കി. ടൗണില്‍ എത്തണം.





--------------
ആറ്‌
--------------


റൂഫ്‌ ഗാര്‍ഡനില്‍ നിന്നും കോഫി കഴിച്ചിറങ്ങുമ്പോള്‍, ഞാന്‍ വീണ്ടും ഷിറോഫ്‌ഖാനെ ഓര്‍മ്മിപ്പിച്ചു.

``രാവിലെ നാലുമണിയ്‌ക്കെത്തണം. ആദ്യത്തെ വണ്ടിയില്‍ ഷിറോസും ബാപ്പയും ഉമ്മയും സഹോദരിയും മാ(തം മതി. നിങ്ങളെത്തി അഞ്ചുമിനിറ്റു കഴിഞ്ഞിട്ടേ മറ്റു വണ്ടികളെത്താവൂ. നല്ല തയ്യാറെടുപ്പേടെ വേണം വരേണ്ടത്‌. ആ(കമിയ്‌ക്കാനല്ലെങ്കിലും സ്വയംരക്ഷ നോക്കണമല്ലോ. പിന്നെ അങ്ങോട്ടാ(കമണത്തിനൊന്നും പോകരുത്‌. നമ്മള്‍ സമാധനത്തോടെ വേണം കാര്യങ്ങള്‍ നീക്കാന്‍. (െപാഫസറുടെ വീട്ടിലാണ്‌ പെണ്ണിനെ ഒളിപ്പിച്ചിരിയ്‌ക്കുന്നത്‌.''
അവന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട്‌ ഞാന്‍ യാ(ത പറഞ്ഞു.



എനിയ്‌ക്കഭിമുഖമായിട്ടായിരുന്നു മനോഹറും നേതാവും ഇരുന്നിരുന്നത്‌.
ടേബിളിലെ മദ്യവും മാംസവും കഴിഞ്ഞിരുന്നു. സമുദായ നേതാവാണെങ്കിലും നല്ല ഉയരവും ഒത്തവണ്ണവും കാരിരുമ്പിന്റെ കരുത്തുമുള്ള ദീര്‍ഘാകായനായിരുന്നു, നേതാവ്‌.
നേതാവിന്‌ പോകാനൊരുമടി. മനോഹറിന്റെ മുഖത്തേയ്‌ക്കുനോക്കി.
മനോഹര്‍ എന്റെ അടുത്തേയ്‌ക്കിരുന്നു. ചെവിയില്‍ സ്വകാര്യമായി പറയാന്‍ ചുണ്ടുകളടുപ്പിച്ചു.
``എ(ത?''
മനോഹര്‍ രണ്ട്‌ എന്ന്‌ കൈവിരല്‍ കൊണ്ട്‌ ആംഗ്യം കാണിച്ചു.
ഞാന്‍ അഞ്ഞൂറിന്റെ ഒരുു കെട്ട്‌ നോട്ട്‌ മേശപ്പുറത്തു വച്ചു.


വാതിലില്‍ മുട്ടുകേട്ടാണുണര്‍ന്നത്‌. നല്ല ക്ഷീണം.
ആധുനിക വൈദ്യ ശാസ്‌(തത്തിന്റെ പരോഗതിയെ എ(ത വാഴ്‌ത്തിയാലും അധികമാകില്ല. മനുഷ്യനുമിപ്പോള്‍ സിംഹരാജനേപ്പോലെ ആവോളം രമിയ്‌ക്കാം.
ഉടുവസ്‌(തം തിരയുമ്പോള്‍ കൈവിരല്‍ പെണ്ണുടലില്‍ തട്ടി.
വാതില്‍ ശബ്ദമുണ്ടാക്കാതെ തുറന്നു.
``മനോഹര്‍ ഒരു പത്തു മിനിറ്റു കൂടി.''
വാതിലടച്ചുകൊണ്ടു ഞാന്‍ പറഞ്ഞു.

``സാറേ, കുടിയ്‌ക്കാനെന്തെങ്കിലും?''
വാതില്‍ തുറന്ന്‌ പുറത്തേയ്‌ക്ക്‌ വന്ന മനോഹര്‍ ചോദിച്ചു. കയറിപ്പോയതിനേക്കാള്‍ ക്ഷീണിതനായിരുന്നെങ്കിലും, മുഖത്ത്‌ സംതൃപ്‌തിയുടെ നിറപുഞ്ചിരി.
മദ്യകുപ്പിയുമായി മനോഹര്‍ വീണ്ടും വാതിലടച്ചു.
പാവം പെണ്ണ്‌. റേപ്പിനുശേഷം ആകെ തകര്‍ന്നുപോയി. നാളത്തെ ഫ്‌ളൈറ്റില്‍ ഡല്‍ഹിയ്‌ക്കു കൊണ്ടുപോകാം, അവിവാഹിതനായ എന്റെ ഭാര്യയാക്കാം, അദ്യം കണ്ട നിമിഷം മുതല്‍ ഞാന്‍ (പണയിച്ചുപോയി എന്നൊക്കെ എ(തതവണ പറഞ്ഞിട്ടാണ്‌ പാവം വിശ്വസിച്ചത്‌. എങ്ങനെയാണെനിയ്‌ക്കിങ്ങനെ അഭിനയിയ്‌ക്കുവാന്‍ കഴിയുന്നത്‌. അവളുടെ കാലുകളില്‍ കെട്ടപ്പിടിച്ചു നിലവിളിയ്‌ക്കുമ്പോള്‍, എന്റെ കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍. ഭഗവാനേ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അവളുടെ കാലുകള്‍ കഴുകുകയായിരുന്നു.

പുറത്തെ ആരവങ്ങളപ്പോഴുമടങ്ങിയിട്ടില്ല.
വരാന്തയിലെ ചാരുകസേരയില്‍ കാലുയര്‍ത്തി വച്ചു ഞാനൊരു സിഗാറിന്‌ തീകൊടുത്തു.

മൂന്ന്‌ നാല്‌ വാഹനങ്ങള്‍ തെരുവില്‍ വന്നുനിന്നു. നേതാവ്‌ അനുയായികളുമായിയിറങ്ങി.
അയാള്‍ അനുയായികള്‍ക്ക്‌ ചിലനിര്‍ദ്ദേശങ്ങള്‍ നല്‌കി. അനുയായികള്‍ തെരുവിന്റെ പലഭാഗങ്ങളിലായിയൊളിച്ചു.
വാഹനങ്ങള്‍ അകലേയ്‌ക്ക്‌ മാറ്റിയിട്ടു.
നേതാവും രണ്ട്‌ അനുയായികളും എന്റെയടുത്തേയ്‌ക്കു വന്നു.
``മനോഹര്‍ എവടെ?''
``അകത്തുണ്ട്‌.''
``എന്തുചെയ്യുന്നു?''
``മകളെ ഉപദേശിയ്‌ക്കുന്നു.''
അയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട്‌ ആകെയൊന്നുഴിഞ്ഞു.
ഒന്നമര്‍ത്തി മൂളി.
വാതിലില്‍ തട്ടി.
``മോളെ ഉപദേശിച്ചു കഴിഞ്ഞോ?''
മനോഹര്‍ ഒന്നും മിണ്ടാതെ തലകുനിച്ചു.
`` ശരി, ഞാനും കൂടിയൊന്നുപദേശിയ്‌ക്കട്ടെ.''
അയാള്‍ പുറത്തു വരാന്‍ ഒരു മണിയ്‌ക്കൂറെടുത്തു.
``ഇനി നിങ്ങളും കൂടിയൊന്നുപദേശിയ്‌ക്ക്‌. ''
മുറിയിലേയ്‌ക്ക കയറാന്‍ (ശമിച്ച അനുയായികളിലൊരുത്തനെ തടഞ്ഞുകൊണ്ട്‌ നേതാവ്‌ പറഞ്ഞു
`` രണ്ടുപേരും ഒത്തുപദേശിച്ചാല്‍ മതി.''
``ഉപദേശം കഴിഞ്ഞ്‌, അത്‌ അവിടെ ഇട്ടിട്ട്‌ പോരരുത്‌. മനൊഹറിന്റെ വീട്ടില്‍ കൊണ്ടിടണം.''
നേതാവ്‌ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.
``പറഞ്ഞ എല്ലായിടത്തും കൊണ്ടു വച്ചിട്ടുണ്ടല്ലോ''
(െപാഫസറുടെ വീട്ടു വരാന്തയില്‍ കൊണ്ടു വച്ച കന്നാസ്സിലേയ്‌ക്ക്‌ നോക്കിയാണ്‌ നേതാവിങ്ങനെ ചോദിച്ചത്‌.
``ഉവ്വ്‌''
``ശരി. എല്ലാം പറഞ്ഞതു പോലെയായിരിയ്‌ക്കണം.''
എന്റെ നേരെ നോക്കി നേതാവ്‌ പറഞ്ഞു.
``ഇനി നിങ്ങളിവിടെ നില്‌ക്കണ്ട.''

(െപാഫസറുടെ സൈക്കിളില്‍ കയറി രണ്ട്‌ ചാല്‍ ചവിട്ടിക്കാണും.
``ഹേയ്‌.... സാറേ....''
മനോഹര്‍ അടുത്തു വന്ന്‌ തോളില്‍ കയ്യിട്ട്‌ ചേര്‍ത്തുപിടിച്ചു.
``ബാക്കി വച്ചിട്ടു പോടാ....സാറെ. എന്റെ അന്നവും മുട്ടിച്ചില്ലേടാ സാംസ്‌കാരികം സാറേ.....''



ചേരിയിലേയ്‌ക്കുള്ള കവാടം കടന്ന്‌ സൈക്കിള്‍ ഇടതുവശത്തേയ്‌ക്ക്‌ തിരിച്ചു. അല്‌പദൂരം മാറി മറഞ്ഞുനിന്നു. അരമണിയ്‌ക്കൂര്‍ കഴിഞ്ഞു കാണും, ഒരു കാര്‍ കവാടം കടന്ന്‌ ചേരിയിലേയ്‌ക്ക്‌ കയറിപ്പോയി. കുറച്ചു കഴിഞ്ഞ്‌ മൂന്നുനാലു വാഹനങ്ങള്‍ വേറേയും.



``അവിടെ അച്ഛനും മകളുമൊന്നുമില്ല റാം. പെണ്ണാരു ജിലേബിയായിരുന്നു. തിന്നാല്‍ മധുരിയ്‌ക്കും. അ(തതന്നെ. റാമിന്‌ പരിക്കൊന്നമില്ലല്ലോ. അതൊക്കെ അവിടെ പതിവാ. റാമിന്റെ ജീവന്‍ കിട്ടിയതുതന്നെ വലിയ ഭാഗ്യം. പുസ്‌തകം ഉടനേയുണ്ടാകുമോ. ഈ ചേരിയില്‍ പോയി താമസിച്ച താങ്കളെ സമ്മതിയ്‌ക്കണം. അപകടകരമായ സാഹചര്യങ്ങള്‍ തെരഞ്ഞെടുത്ത്‌ അഭിമുഖീകരിയ്‌ക്കുന്ന താങ്കളേ പോലുള്ളവര്‍ ഇന്ന്‌ വളരെ കുറവാണ്‌. ഡോണ്‍ഡ്‌ വറി. ചേരിയെ വിട്ടേയ്‌ക്കുക. ഇതിനകം അവിടമാകെ കത്തിയമര്‍ന്നിട്ടുണ്ടാകും. ''
അല്ലെങ്കിലും കത്തും. സാധനങ്ങള്‍ എടുക്കാന്‍ കയറിയപ്പോള്‍ ഗ്യാസ്‌ സിലിണ്ടറിന്റെ റഗുലേറ്റര്‍ തുറന്ന്‌ ഗ്യാസ്‌ സ്റ്റൗ ഓണ്‍ ചെയ്‌ത്‌ വച്ചിട്ടുണ്ടായിരുന്നു.


വെയിലിന്‌ നല്ല ചൂട്‌. സൈക്കിളിന്മേലുള്ള സവാരി മടുത്തു. സൈക്കിള്‍ റോഡരികിലെ ഓടയിലേയ്‌ക്ക്‌ ഉന്തിയിട്ടു.
ആ സ്‌(തി, കാഞ്ചനയുടെ അമ്മ. എപ്പോഴാണ്‌ ഞങ്ങളെ ഒരുമിച്ചു കണ്ടത്‌.
ഓ, ശരിയാണ്‌. അന്ന്‌ റിസോര്‍ട്ടിലേയ്‌ക്കുള്ള യാ(തയ്‌ക്കിടയില്‍ ഐസ്‌(കീം പാര്‍ലറില്‍ നിന്നുമിറങ്ങിവരവേ റോഡിനപ്പുറത്ത്‌ നിറുത്തിയിട്ടിരുന്ന കാറില്‍ ഒരു സ്‌(തി എന്നെ തുറിച്ചു നോക്കിയിരിയ്‌ക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു. പെട്ടെന്ന്‌ കാറോടിച്ചു പോവുകയും ചെയ്‌തു.
യെസ്‌. അതവളായിരുന്നു.
പാവം. ടൈമിംഗ്‌ തീരെയില്ല.
അന്ന്‌ നി പോകാതിരുന്നെങ്കില്‍, അതെനിയ്‌ക്ക്‌ വലിയ നഷ്ടമായേനെ.

വീണ്ടും മൊബൈല്‍ ശബ്ദിച്ചു.
``ഗുഡ്‌ മോണിംഗ്‌ (െപാഫസര്‍. ഞാന്‍ ഒരു വിധം രക്ഷപ്പെട്ടെന്ന്‌ പറയാം. ഇപ്പോഴും എന്റെ മേലുവിറയ്‌ക്കുന്നു. ഇന്നു തന്നെ ഞാന്‍ തിരിച്ചു പോകുന്നു. ഇനിയും കാണാം.
മൊബൈല്‍ ഓഫാക്കി.

No comments:

Post a Comment