Popular Posts

Total Pageviews

Followers

Pages

Search This Blog

Friday, December 25, 2009

ക്ഷീരപഥം

അമ്മയുടെ മാറിലെ ചൂട്‌. മടിത്തട്ടിലെ സാന്ത്വനം. വിരല്‍സ്‌പര്‍ശത്തിലെ വാത്സല്യം. ചുണ്ടിലെത്താരാട്ട``്‌. വാക്കിലെ തേന്‍തുള്ളി. അമ്മിഞ്ഞപ്പാലില്‍ അലിഞ്ഞുചേര്‍ന്ന അമ്മയുടെ ഹൃദയം.
വ്യര്‍ത്ഥമല്ലേയൊരു ജന്മം, ഇതനുഭവിയ്‌ക്കാനാകാതെ പോയാല്‍....

അങ്ങനെയങ്ങനെ, പണ്ടുപണ്ടൊരിയ്‌ക്കല്‍, കുളിരുള്ള (പഭാതം കഴിഞ്ഞു, സൂര്യന്‍, പൊള്ളുന്ന ഉച്ചവെയിലുമായി, വീശിയടിച്ച കാറ്റിലേറി വരുന്നൊരു നേരമായിരുന്നു, ഞാന്‍ പിറത്‌.
അപ്പോള്‍ത്തന്നെ ഞാനമ്മയ്‌ക്ക്‌ മരണത്തിലേയ്‌ക്കുള്ള വഴിയും കാട്ടിക്കൊടുത്തു.
വീടിനകത്തെ പടിയില്‍ത്തട്ടി അമ്മവീണ ആഘാതത്തില്‍, അമ്മയറിയാതെ, അമ്മയില്‍ നിന്നും സ്വയം മോചനം നേടിയാണ,്‌ ഞാന്‍, ഭൂജാതനായത്‌. പൊക്കിള്‍ക്കൊടി ബന്ധം വിടര്‍ത്താനാകാത്തതില്‍, ചോരയില്‍ക്കുതിര്‍ന്ന ഞാന്‍, (പതിക്ഷേതിച്ചു നിലവിളിച്ചു. മരണത്തിനും ബോധത്തിനുമിടയിലെ മയക്കത്തിലായിരുന്ന അമ്മ, ഇതൊുമറിഞ്ഞില്ലായെന്നതു സത്യം. അറിഞ്ഞിരുെന്നങ്കില്‍, എന്റെ ധിക്കാരത്തിന,്‌ അപ്പോള്‍ത്തന്നെ, നല്ല ചുട്ട അടികിട്ടുമായിരുന്നൂവെന്ന സത്യം, അമ്മയെ അറിയുന്ന ആരും സമ്മതിയ്‌ക്കും.
വിജനമായിരുന്ന വീട്ടില്‍, എന്റെ നിലവിളികേട്ട`്‌ ആദ്യം ഓടിയെത്തിയത്‌, വളര്‍ത്തുനായായിരുന്നു. തന്റെ യജമാനത്തിയുടെയരുകില്‍ ചോരയില്‍ കാലിട്ടടിച്ച്‌ നിലവിളിയ്‌ക്കുന്നതാരിവന്‍.
ശ(തു.
എന്റെ നിലവിളികള്‍ അവനു നേരേ ഞാനുയര്‍ത്തിയ വെല്ലുവിളിയും ആ(േകാശവുമായിട്ടവനു തോന്നി. മുരണ്ടുകൊണ്ടവന്‍ എനിയ്‌ക്കുചുറ്റും വലം വച്ചു. ചോരയുടെ മണം ലഹരിയായി അവനെ മത്തുപിടിപ്പിയ്‌ക്കുന്നുണ്ടായിരുന്നു. ഇളം മാംസത്തിന്റെ രുചിയോര്‍ത്താകണം, അവന്റെ കൂര്‍ത്ത പല്ലുകള്‍ ഇളിച്ച്‌ പുറത്തേയ്‌ക്കു വന്നത്‌.
എങ്കിലും,
ചോരയോ, പിഞ്ചിറച്ചിയോ...
എാതാദ്യം....
അവനെ കുഴയ്‌ക്കുന്ന വലിയൊരു (പഹേളികയായി ഞാന്‍ മാറി.
ദാഹം തീര്‍ത്തിട്ടാകാം ഭക്ഷണം,
എന്നവന്‍ തീരുമാനിച്ചുകാണണം.
നീണ്ട നാക്കുനീട്ടി ചോരയില്‍ തൊടുവാനാഞ്ഞ നേരമായിരുന്നു നിലവിളികളോടെ ഉമ്മ ഓടിയെത്തിയത്‌.
ഉമ്മയാണെന്നെ ആദ്യമെടുത്തത്‌.
പൊക്കിള്‍ക്കൊടിബന്ധം അമ്മയില്‍ നിന്നും മുറിച്ചുമാറ്റിയതും, കുളിപ്പിച്ചതും, അമ്മിഞ്ഞപ്പാല്‍ തന്നതും, അമ്മയ്‌ക്ക്‌ ജീവന്‍ തിരിച്ചു നല്‌കിയതും ഉമ്മയായിരുന്നു.
ഉമ്മയുടെ മൂന്നാമത്തെമകന്‍ പിറിട്ട`്‌ ആറുമാസം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു.
എന്റെ ശൈശവകാല ജീവിതം ശരിയ്‌ക്കുമൊരു അജ്ഞാതവാസം തെന്നയായിരുന്നു. ശരിയ്‌ക്കങ്ങോട്ടൊും ഓര്‍ത്തെടുക്കവാന്‍ കഴിഞ്ഞിരുന്നില്ല.
പാണന്‍പ്പാട്ടുപോലെ വാമൊഴിയായി പകര്‍ന്നു കിട്ടിയ വാക്കുകള്‍ പുന:സൃഷ്ടിച്ച ചില ദൃശ്യങ്ങളില്‍ ഞാനെന്നെ കാണാറുണ്ട്‌.
അങ്ങനെയിരിയ്‌ക്കെ ഒരിയ്‌ക്കല്‍, ഞാനെന്റെ മുത്തച്ഛന്റെ തറവാട്ടുവീടിന്റെ, മുറ്റത്തിനപ്പുറത്തുള്ള പറമ്പിലെ മണ്‍കൂനയില്‍, ഒരു കീറത്തുണിയില്‍, നഗ്നനായിക്കിടന്ന്‌, നിലവിളിച്ചുപോലും. എന്റെ അച്ഛന്റെ തറവാട്ടുവീടായിരുന്നു, അത്‌.
എന്റെ നിലവിളികള്‍, കുടുംബവ്യവസ്ഥിതികളോടുള്ള (പതിക്ഷേത മു(ദാവാക്യങ്ങളോ, അനാഥത്ത്വത്തിന്റെ പൊള്ളലേറ്റ നിലവിളികളോ, എാതെന്ന്‌ പാണന്‍പാട്ടില്‍ വേര്‍തിരിച്ചിരുില്ലായെന്നത്‌ ചരി(ത വ്യാഖ്യാനത്തിന്റെ എക്കാലത്തേയും ദുരന്തത്തില്‍ പെടുത്താവുന്നതാണ്‌.
അന്നനിയ്‌ക്കു രണ്ടു മാസം (പായമുണ്ടായിട്ടും, ഒന്നുമോര്‍ത്തെടുക്കാന്‍ കഴിയാത്തതുമൊരുപോരായ്‌മ തന്നെ.
``കഞ്ഞിവെള്ളം തൊട്ടുകൊടുത്താല്‍ രണ്ട്‌മൂന്നു ദിവസ്സങ്ങളെങ്കിലും ചാകാതിരിയ്‌ക്കും''
ദയാപൂര്‍വ്വം മുത്തശ്ശി ഉള്‍മുറികളിലൊന്നിലോ, അടുക്കളയിലോ ഇരുന്ന്‌ വാല്യക്കാരോട്‌ പറഞ്ഞു.
മുത്തശ്ശി എന്നെയോര്‍ത്ത്‌ ദീര്‍ഘശ്വാസം വിട്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം ഇന്നും അനന്തമായി തുടരുന്നു വെന്ന സത്യം, ഒരുജുഡീഷ്യലന്വേഷണത്തിലേയ്‌ക്കാണ്‌ നയിയ്‌ക്കുതെങ്കിലും, അന്വേഷണക്കമ്മീഷനുകളുടെ ഭാരിച്ചചിലവും, ദീര്‍ഘകാലത്തെ താമസവും-ഒരുപക്ഷെ ഒരു മനുഷ്യായുസ്സുമുഴുവന്‍-അവസ്സാനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ സമസ്യ പൂരിപ്പിയ്‌ക്കാനാകാതെ നമ്മള്‍ വശം കെടുന്നതും, വ(കതയുമെല്ലാമോര്‍ത്താണതില്‍ നിന്നും പിന്തിരിഞ്ഞത്‌. അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടു പരസ്യപ്പെടുത്തിയ ശേഷം നമ്മള്‍ ചെന്നുപെടുന്നൊരു വല്ലാത്ത ശൂന്യതയുണ്ടല്ലോ, അതിനെമറികടക്കാന്‍ കഴിയാതെ നാം കിടന്നു വട്ടം ചുറ്റുകയല്ലേ.
എന്നാല്‍, മണല്‍ക്കൂനയില്‍, പൊരിയുന്നവെയിലേറ്റ്‌, ഞാന്‍ നിലവിളിയ്‌ക്കുമ്പോള്‍, മുത്തശ്ശി സങ്കടമടക്കാനാകാതെ പാല്‍ക്കഞ്ഞി, പ്ലാവിളയില്‍ കോരിക്കോരിക്കുടിയ്‌ക്കുകയായിരുന്നുവെന്നത്‌, കെട്ടുകഥയല്ലായെന്ന്‌ സാക്ഷ്യപ(തം നല്‌കാന്‍, ഇന്നും ആളുണ്ട്‌ എന്നത്‌ ഇതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പയ്‌ക്കുന്നു.
``രാമാ... തോക്കും തോട്ടയും റെഡിയാക്കിവയ്‌ക്ക്‌.''
മുത്തച്ഛന്‍ എന്നെ വെടിവയ്‌ക്കാനല്ല, വേട്ടയ്‌ക്കു പോകാനാണ്‌, അങ്ങനെ പറഞ്ഞതെന്ന്‌, പില്‌ക്കാലത്ത്‌ പലരും പറഞ്ഞെന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്‌. ഞാനുമത്‌ ഇപ്പോഴും വിശ്വസിയ്‌ക്കുന്നു.
മുത്തച്ഛന്റെ ശബ്ദത്തിന്‌ സ്വതവേ ഗാംഭീര്യവും മൂര്‍ച്ഛയും കൂടുതലുമാണ്‌. മുഴങ്ങും. അപ്പോപ്പിന്നെ തോക്കെടുക്കാന്‍ പറഞ്ഞാലത്തേ അവസ്ഥ ഊഹിയ്‌ക്കാവുന്നതല്ലേയുള്ളു.
മുറുക്കാന്‍ ചെല്ലവുമെടുത്ത്‌, വെടിവെട്ടസ്സദസ്സിലേയ്‌ക്ക്‌ അപ്പൂപ്പന്‍ പോയത്‌, എന്റെ ദൈന്യത കാണാന്‍ ശക്തിയില്ലാത്തതിനാല്‍ തെന്നയാകണം.
ഇതിനിടെ, ദൂരമേറെ ചെന്നപ്പോഴമ്മയുടെ മുലപ്പാല്‍ ചുരത്തിക്കാണണം. തീര്‍ച്ച.
എന്റെ അനാഥത്വം അമ്മയുടെ മുടിക്കെട്ടില്‍ ചറ്റിപ്പടിച്ചോ, എന്നെനിയ്‌ക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അമ്മ അപ്പോഴേയ്‌ക്കും തളര്‍ുവെന്നതു സത്യം. രാവിലെ ഒന്നും കഴിച്ചിട്ടുമില്ലായിരുന്നു. വഴിയരുകിലെ, എാതോ ഒരു വീട്ടില്‍ക്കയറി അമ്മ കഥ പറഞ്ഞു. വാശിയും മനക്കരുത്തും കൈവിട്ടില്ലായെന്നത്‌ എടുത്തു പറയേണ്ട സംഗതിതന്നെ.
സങ്കടങ്ങളമ്മ ഉള്ളിലൊതുക്കിയതാകാനേ വഴിയുള്ളു.
തോറ്റു പോകരുതല്ലോ.
ആരെല്ലാമോ അനുനയം പറഞ്ഞ്‌, തിരികേ നല്‌കിയപ്പോളമ്മ, എന്നെ തിരസ്‌ക്കരിച്ചതൊന്നുമില്ല.
ഞാനാണെങ്കിലോ അമ്മയെ തിരിച്ചുകിട്ടിയ നിമിഷം ആശ്വാസത്തോടെ മുലക്കണ്ണ്‌്‌ തേടുകയുയിരുന്നു. തൊണ്ട വരണ്ടു പോയിരുന്നു. പോരത്തതിന്‌ വിശപ്പും. പാലുകുടിച്ചുകൊണ്ടിരിയ്‌ക്കുമ്പോള്‍ത്തന്നെ ഞാനുറങ്ങിപ്പോവുകയും ചെയ്‌തു.
അതുകൊണ്ടു എന്നെ തിരികെ കിട്ടിയപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞോ, എന്നെ വാരിപ്പുണര്‍ന്നോ, ഉമ്മവച്ചോ, എന്നൊുമെനിയ്‌ക്കറിയില്ല. ഒന്നും നേരില്‍ മനസ്സിലാക്കാനും അനുഭവിയ്‌ക്കാനും (ശമിച്ചില്ലായെന്ന പറഞ്ഞാല്‍ മതി. പില്‌ക്കാലത്താരും കൂടുതല്‍ വിശദീകരിയ്‌ക്കാതിരുന്നതും സംഭവങ്ങളുടെ വര്‍ണ്ണഭംഗി നശിപ്പിച്ചുകളഞ്ഞു.
അങ്ങനെ ആദ്യമായി ഞാന്‍ വ്യവസ്ഥിതികളോടുള്ള പോരാട്ടത്തില്‍ നിരാഹാരസമരം തന്നെ നടത്തിക്കൊണ്ട്‌ പോര്‍ക്കളത്തിലേയ്‌ക്ക്‌ു എടുത്തുചാടി. എക്കാലത്തേയും പോലെ ചരി(ത ആഖ്യാതാക്കള്‍ ഇതും ചരി(ത രേഖകളില്‍ നിന്നും മറച്ചുപിടിച്ചതു, വരും തലമുറയ്‌ക്കു മാതൃകകിട്ടാതെ ലക്ഷ്യ ബോധമില്ലാതെ വളരുതിനു കാരണമായി. കുടുംബ സ്വത്തില്‍ നിന്നും വേണ്ട(ത വീതം കിട്ടാതെ വന്നപ്പോള്‍ അമ്മ എന്നേക്കൊണ്ടു സമരം ചെയ്യുക്കുകയായിരുന്നു. ഒരു ധീരമാതാവിന്റെ ഉദയം അവിടെ നിന്നുമാണാരംഭിച്ചതെന്നുപറയാം.ന്ന
എാഴുമക്കളില്‍ ആറാമനായിപ്പിറ ഞാന്‍ അരുമയാകാതിരുന്നതു യാദൃഛികമൊന്നുമായിരിയ്‌ക്കില്ല. ആവര്‍ത്തനം വിരസതയുണ്ടാക്കുമെന്നാര്‍ക്കാണറിഞ്ഞുകൂടാത്തതു. പോരാത്തതിനു എാഴാമതായി അനുജത്തിയും കൂടിവന്നു. എല്ലാവരുടേയും സ്‌നേഹവും വാത്സല്യവും അണമുറിഞ്ഞവളിലേയ്‌ക്കാണൊഴുകിയതു. അവള്‍ വരുമ്പോള്‍ എനിയ്‌ക്കു എാഴുവയസ്സുണ്ടായിരുന്നു. നേരുപറയണമല്ലോ അന്നും അവളിലേയ്‌ക്കു ചൊരിയുവാന്‍ ഇ(തയധികം സ്‌നേഹവും വാത്സല്യവും എന്റെയുള്ളിലുമുണ്ടായിരുന്നുവെന്നു ഇന്നാലോചിയ്‌ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടു കോട്ടോ.എന്നുകരുതി എനിയ്‌ക്കവളോട്‌ അസൂയയും ദേഷ്യവുമൊന്നുമുണ്ടായിരുന്നില്ലെന്നു കരുതിയേയ്‌ക്കരുത്‌.
മൂടുകീറിയ നിക്കറുമിട്ടുഞാന്‍ സ്‌കൂളിലേയ്‌ക്കു പോകുമ്പോള്‍ പുത്തനുടുപ്പിന്റെ നറുമണവും പരത്തി ചി(തശലഭം പോലവള്‍ പാറിപ്പറു പോകുന്നതുകണ്ടാല്‍ ആര്‍ക്കായാലും അസൂയയും ദേഷ്യവുമൊക്കെ തോന്നും തീര്‍ച്ച. എനിയ്‌ക്കടിവാങ്ങിത്തരുന്നതില്‍ അപൂര്‍വ്വമായിട്ടെങ്കിലും അവളും ചിലപങ്കൊക്കെ വഹിച്ചിരുന്നു.
പ(ന്തണ്ടാമത്തെ വയസ്‌ തീര്‍ച്ചയായും ഒരു വഴിത്തിരിവു തെന്നയാണ്‌. തിരിച്ചറിവുകള്‍ മാലപ്പടക്കം പോലെ ഉള്ളില്‍ ഇടതടവില്ലാതെ വിസ്‌ഫോടനങ്ങള്‍ നടത്തിയ (പായം. എന്റെ ശബ്ദത്തിനു ഘനമേറിയതും കണ്ണുകള്‍ക്കു തീഷ്‌ണത വന്നതും ഞാന്‍ പോലുമറിയാതെയാണ്‌.
ആദ്യമായി എന്റെ ശബ്ദം ചുമരുകള്‍ക്കുള്ളില്‍ (പതിധ്വനിച്ചപ്പോള്‍ വളഞ്ഞ പുരികങ്ങളോടെ എട്ടുജോഡിക്കണ്ണുകള്‍ എന്ന െതുറിച്ചുനോക്കി.
`കാല(പവാഹത്തിലെ മാറ്റങ്ങള്‍'-എന്ന (പയോഗം എ(ത അര്‍ത്ഥവത്താണ്‌.
കോടാനുകോടി നക്ഷ(തങ്ങളെ അദൃശ്യമായ കാന്തികവലയത്താല്‍ തന്റെ നെഞ്ചോടു ഒതുക്കിനിറുത്തു ക്ഷീരപഥത്തിന്റെ കരങ്ങളും ഹൃദയവും.ക്ഷീരപഥമെന്നപേരിപ്പുറം നെഞ്ചോടുചേര്‍ത്തമര്‍ത്തി ക്ഷീരം പകരുന്ന ജീവിതപ്പാതയിലെ അദൃശ്യമായ സാന്നിധ്യം.

``മോനേ...''
``അമ്മേ....''
``ദാ...വായ തുറക്കൂ...ദാ..ഇങ്ങനേ....''
``മോനുറക്കം വരുന്നുണ്ടോ.....''
``അമ്മ പാടിത്തരട്ടേ`...''
`` ഈ വല്ലിയില്‍ നിന്നു ചെമ്മേ-പൂക്കള്‍
പോകുന്നിതാപറന്നമ്മേ......

തെറ്റീ, നിനക്കുണ്ണീ ചൊല്ലാം-നല്‍പൂ-
മ്പാറ്റകളല്ലേയിതെല്ലാം.....

ദൈവമേ, എന്റെ അമ്മ...
ചങ്ങാതിമാരുടെ അമ്മ. കഥകളിലെ അമ്മ. സിനിമയില്‍ കണ്ട അമ്മ.
എവടെയാണെന്റെ പൊന്നമ്മ.
അമ്മേ...സ്വപ്‌നങ്ങളില്‍ വന്നെങ്കിലുമെന്നെ കോരിയെടുയെടുക്കാത്തതെന്തേ...
ദൈവമേ... ദേവി... എന്നെ സ്‌്‌നേഹമുള്ളോരമ്മ ദത്തെടുത്തെങ്കില്‍.
ഞാനൊരനാഥനായിരുന്നെങ്കില്‍.....
ദൈവമേ...
ദേവീ....

അനാഥത്വത്തിന്റെ ഇരുട്ടില്‍, കത്തുന്ന വിശപ്പിന്റെ കാളിമയില്‍, ആശാന്തമായ മനസ്സിന്റെ വിഹ്വലമായ ചിന്തകള്‍.

``എടാ... അനാഥാ... അവന്റെയൊരുപൂതി. മദ്യം കഴിച്ചാല്‍ പോരാ, അതു തന്നത്താന്‍ വാറ്റിക്കുടിച്ചാലേ ലഹരിയുള്ളൂ പോലും.''
രാഘവേട്ടന്‍ വാറ്റുകലത്തിന്റെ മുകളിലെ പാ(തത്തിലെ വെള്ളം മാറ്റി ഒഴിയ്‌ക്കുകയായിരുന്നു. നീരാവിയായി വരുന്ന ചാരായം തണുപ്പിച്ചു (ദവരൂപത്തിലാക്കുവാന്‍ തണുത്തവെള്ളം മാറ്റിമാറ്റിയൊഴിയ്‌ക്കണം.
``എടാ, രാഘവേട്ടോ... വ്യത്യസ്‌തതതേടിയുള്ള അലച്ചിലല്ലേ ഇതെല്ലാം....''
ഞാന്‍ പാറപ്പുറത്തു ആകാശം നോക്കി മലര്‍ന്നു കിടക്കുകയായിരുന്നു.
തെളിഞ്ഞ ആകാശം. നക്ഷ(തങ്ങളും ച(ന്ദനും നിലാവും, ധനുമാസത്തിലെ കുളിരും.ന്ന
``രാഘവേട്ടാ, ഇിവന്റെ പിറന്നാളാ. എന്തൊരു യോഗം.''
ചങ്ങാതി സുശീലനാണതു പറഞ്ഞത്‌.
``എടാ, ഇറച്ചി മൂത്തു കരിഞ്ഞുപോകരുത്‌. നീയതുനോക്കു''
`` ഓ... ഓ... രാഘവേട്ടാ, ധനുമാസത്തിലെ തിരുവാതിര. ഡവസംബര്‍ ഇരുപത്തിരണ്ടു. ഒരപാടു (പത്യേകതകളുള്ള ജന്മദിനം. കഷ്ടം... ഈ ജന്മദിനത്തിലും ഇങ്ങനെയൊരു ജന്മം പിറക്കുമല്ലോന്നോര്‍ക്കുമ്പോഴാ... കഷ്ടം.... ''
``ടാ...മതിമതി... നീയാ ജോലി തീര്‍ക്കു...''
രാഘവേട്ടനാണ്‌.
``ടാ..മോനേ...വല്ലപ്പോഴുമിങ്ങനെയൊക്കെയാകാം. എന്നുവച്ചു എന്നുമിങ്ങനെ.... കോളജ്‌്‌ പഠനം.... ഇങ്ങനെ പേരാ... നീ പഴയപോലെയാകണം...''
`` എന്തിനാ രാഘവേട്ടാ... ഓരോ ദിനം കഴിയുന്തോറും നമ്മള്‍ മരണത്തിലേയ്‌ക്കടുക്കുകയല്ലേ.... അതിന്റെ വേഗതയൊന്നുകൂടട്ടേ.''
`` ടാ... അങ്ങനെയല്ലാ...''
``വേണ്ട രാഘവേട്ടാ...മോനെ ഞാനുമായിക്കടുക്കാതിരിയ്‌ക്കാന്‍ വല്ലാതെ പണിപ്പെടുന്നുണ്ടല്ലേ...''
``ശ്ശേ... എന്താടാ നീയിങ്ങനെ...''
``അതേ രാഘവേട്ടാ, എല്ലാ തന്തമാര്‍ക്കും തള്ളമാര്‍ക്കും ഇപ്പോളൊറ്റ (പാര്‍ത്ഥനയേയുള്ളു, എന്നേപ്പോലൊരുമകനെക്കിട്ടല്ലേയെന്നു. തന്റെ മോന്‍ എന്നോടടുക്കല്ലേയെന്നു. അതെ, ഒരാളും എന്നേപ്പോലാകരുത്‌. ഇതൊരുപാഴ്‌ജന്മം.''
പാറയില്‍ നിന്നുമിറങ്ങി കുപ്പിയിലിറക്കി വച്ചിരുന്ന ചാരായം ഇറ്റുവീഴുന്ന റ്റിയൂബ്‌ു ഗ്ലാസ്സിലേയ്‌ക്കുപിടിപ്പിച്ചു. ഇറ്റിറ്റു വീഴുന്ന ചാരയത്തിലേയ്‌ക്കു നോക്കി.
``രാഘവേട്ടാ, ജയന്റെ അമ്മയോടു പറയണം, അവന്റെ മുന്നിലിരിയ്‌ക്കുന്ന ചോറിനു വിലപറയരുതെന്നു. പിന്നെ അതിന്റെ ജാള്യതയും വേദനയും. അതുമറക്കാന്‍ നിരാഹാരയജ്ഞങ്ങളും പലായനങ്ങളും....''
ചാരായം ചുണ്ടോടുപ്പിച്ചു. ചൂട്‌. പുഴുങ്ങിയ കപ്പയില്‍ നിന്നുമൊരെണ്ണമെടുത്തു ചവച്ചു കൊണ്ടു ഒരു കല്ലിന്മേലിരുന്നു.
ദൂരെ തെളിഞ്ഞു നില്‌ക്കുന്ന തീക്കട്ടപോലെ ചുവന്ന നക്ഷ(തത്തെ നോക്കി. തിരുവാതിര നക്ഷ(തം.
കുടുംബത്തിലെ (െബഡുവിന്നറാണെങ്കിലും, ആണ്‍ക്കരുത്തുണ്ടെങ്കിലും അമ്മ അമ്മയായിരിയ്‌ക്കണം.
ഒറ്റയ്‌ക്കുള്ള യാ(തകള്‍.
വീട്ടിലെ അസാന്നിദ്ധ്യങ്ങള്‍.
ഗ്ലാസ്സിലെബാക്കിയുണ്ടായിരുന്ന ചാരായം വായിലേയ്‌ക്കു കമിഴ്‌ത്തി, ഒറ്റയിറക്കിനു കാലിയാക്കി.
``രാഘവേട്ടാ, അങ്ങനെ പലായനങ്ങള്‍ക്കിടയില്‍ ഞാന്‍ വലിയൊരു മൈതാനമുള്ള ദേവീ ക്ഷേ(തത്തിലെത്തി. ആല്‍ മരങ്ങള്‍ തന്നെ എാഴെട്ടെണ്ണം. വലിയ ചെമ്പകമരം. നിറയെ വെളുത്തപൂക്കള്‍. അനിര്‍വചനീയമായ സുഗന്ധം. ഇളം കാററ്‌. വല്ലാത്തൊരനുഭൂതിയില്‍ ഞാനാ ആല്‍ത്തറയില്‍ ധ്യാനത്തില്‍ മുഴുകിയിരുന്നു. ധ്യാനത്തിനിടയ്‌ക്കെപ്പോഴോ ഉണ്ടായ മയക്കത്തില്‍, പതീയേ, ഒരു ഇളം ചൂടുള്ള മൃദുലമായൊരുകൈ, എന്നെ തഴുകാന്‍ തുങ്ങി. എന്നെ മടിയിലേയ്‌ക്കു പിടിച്ചു കിടത്തി. ആലിലകളിളക്കിയെന്നെ വീശി. ചെമ്പകപ്പൂക്കളുടെ മണം ശ്വസിപ്പിച്ചു. രാഘവേട്ടാ, അന്നാദ്യമായി അമ്മയുടെ മടിത്തട്ടിലെ സാന്ത്വനം ഞാനനുഭവിച്ചറിയുകയായിരുന്നു.''
ഗ്ലാസ്സിലേയ്‌ക്കു വീണ്ടും ചാരായം നിറയ്‌ക്കുന്നതിനിടെ ഞാന്‍ തുടര്‍ന്നു.
``എടാ, ദുശ്ശീലാ... ഇുന്നം ദേവീ ക്ഷേ(തങ്ങളിലെ മൈതാനങ്ങളില്‍, ആലിന്‍ചുവട്ടില്‍, ചെമ്പകപ്പൂമരങ്ങളുടെയരുകില്‍, അമ്മയുടെ മുലപ്പാല്‍ ഞാന്‍ രഹസ്യമായി നുണയാറുണ്ടെടാ.''
``ദൈവമേ... ഇങ്ങനേയും നിരീശ്വരവാദമോ... കമ്മ്യൂണിസ്‌റ്റോ...''
അനാഥന്റെ അസ്ഥിത്വ ദുഖവും പേറിയുള്ള നിരാഹാരയജ്ഞങ്ങളും (പയാണങ്ങളും. എങ്ങോട്ടായിരുന്നെന്റെ ഒഴുക്കു. ഒഴുക്കു വെള്ളത്തില്‍ വീണ കരിക്കട്ട പോലെ. ഞാനല്ല, വെള്ളവും ഒഴുക്കും അതിന്റെ ചലനങ്ങളുമായിരുന്നു എന്നെ നിയ(ന്തിച്ചിരുന്നത്‌.

``അമ്മയെക്കാണണമെന്നു തോന്നുന്നില്ലേ...''
കള്ളുഷാപ്പിന്റെ പിന്നാമ്പുറത്തു പാ(തങ്ങള്‍ കഴുകിവയ്‌ക്കുകയായിരുന്നു ഞാന്‍.
ചെത്തുകാരന്‍ ഗോപാലേട്ടനാണ്‌ ചോദിച്ചത്‌.
പാ(തം കഴുകല്‍ നിറുത്തി ഞാന്‍ ഗോപാലെട്ടന്റെ മുഖത്തേയ്‌ക്കു നോക്കി. ഒരു ചെറിയ പുഞ്ചിരി മാ(തമായിരുന്നു എന്റെയുത്തരം.
ഗോപാലേട്ടന്‍ നീട്ടിയ സിസ്സേഴ്‌സ്‌ സിഗരറ്റു കത്തിച്ചു ഒരുകവിള്‍ ഊതിക്കൊണ്ടു തെങ്ങില്‍ചാരിയിരുന്നു ഞാന്‍ ആകാശത്തേയ്‌ക്കുനോക്കി. ച(ന്ദനും നക്ഷ(തങ്ങളുമില്ലാതെ ആകാശം കാര്‍മേഘം മൂടിക്കിടന്നു.
വല്ലാത്ത ഉഷ്‌ണം.
ഗോപാലേട്ടന്‍ ബാക്കി പാ(തങ്ങള്‍ കഴുകി അടുക്കി വച്ചു.
``വിദ്യാഭ്യാസം തുടരണം.''
ഗോപാലേട്ടന്‍ പറഞ്ഞവസ്സാനിപ്പിച്ചു.
വിദ്യാദേവി എന്നെ ഉപേക്ഷിച്ചുപോയിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിരിയ്‌ക്കുന്നു.


``ഞാനും കൂടി വരണോ''
ചങ്ങാതിയെന്റെ തോളില്‍ കൈവച്ചു.
``വേണ്ടാ.''
ഞാനവനെ നോക്കാതെ നടന്നു.
അമ്മ കാറില്‍ നിന്നുമിറങ്ങി വീട്ടിലേയ്‌ക്കു നടന്നു കഴിഞ്ഞിരിന്നു. നല്ല ഇരുട്ടു. സ്ഥിരമായി നടക്കുന്ന വഴിയായിരുന്നതിനാല്‍ തപ്പിത്തടയേണ്ടതില്ല. അമ്മയ്‌ക്കു നടക്കാന്‍ ബുദ്ധിമുട്ടള്ളതുപോലെ. ഞാന്‍ അമ്മയെ മറികടന്നു വേഗത്തില്‍ നടന്നു.
മുറ്റത്തു രണ്ടാമത്തെ ജ്യേഷ്‌ഠന്‍ അക്ഷമയോടെ നടക്കുന്നുണ്ടായിരുന്നു. (പവാസജീവിതത്തിലെ ഇടവേളയില്‍ നാട്ടിലെത്തിയതായിരുന്നു, ജ്യേഷ്‌ഠന്‍.
എന്റെ മുഖത്തേയ്‌ക്കു ഉത്‌ക്കണ്‌ഠയോടെ നോക്കി.
``വരുന്നുണ്ടു. ഒന്നും ചോദിയ്‌ക്കണ്ട. അറിഞ്ഞതായിപ്പോലും ഭാവിയ്‌ക്കരുത്‌.''
മറ്റുള്ളവരെനോക്കി താക്കീതായി പറഞ്ഞു.
``എല്ലാവരോടുംകൂടിയാണ്‌.''
അത്താഴം സ്‌പൂണ്‍ കൊണ്ടു കോരിക്കഴിയ്‌ക്കുന്ന എന്നെ നോക്കി ജ്യേഷ്‌ഠന്‍ നെറ്റിചുളിച്ചു.
``ഒന്നുമില്ല രാവിലെ കയ്യൊന്നു മുറിഞ്ഞു.''
എന്റെ ഉത്തരം വിശ്വസ്സനീയമായിക്കാണില്ല.
മുറിയില്‍ ഇരുട്ടില്‍ സിഗരറ്റിന്റെ തീക്കനല്‍ പകര്‍ന്ന വെളിച്ചം നോക്കിക്കിടക്കുമ്പോഴോര്‍ത്തു.
എന്തിനാണമ്മ ഇങ്ങനെയൊരൊളിത്താവളമുണ്ടാക്കിയത്‌. ക്ഷേ(തദര്‍ശ്ശനമെന്നു പറഞ്ഞു അമ്മ അങ്ങോട്ടെന്തിനാണി(തയും കാലം പോയിരുന്നത്‌. അനുജത്തിയെ വല്ലപ്പേഴും കൊണ്ടു പോയിരുന്നതിനാല്‍ വഴികണ്ടെത്താന്‍ (പയാസപ്പെട്ടില്ല. എങ്കിലും അവളും ഇതുവരേയും എല്ലാം രഹസ്യമാക്കിവച്ചു.
കൂടെ വരാന്‍ വിസമ്മതിച്ചപ്പോള്‍ ഹിസ്‌റ്റീരിയാ ബാധിച്ചവനേപ്പോലെ സ്വയം കടിച്ചുകീറിയതായിരുന്നു എന്റെ കൈപ്പത്തിയുടെ ഉള്‍ഭാഗം.
പക്ഷെ അമ്മ യാ(തകള്‍ അവിടെ അവസ്സാനിപ്പിയ്‌ക്കുകയായിരുന്നു.
ഞാനും അമ്മയും വിരുദ്ധ (ധൂവങ്ങളിലേയ്‌ക്കാണ്‌ യാ(തചെയ്‌തത്‌്‌. പുറം തിരിഞ്ഞുള്ള യാ(ത. ഞങ്ങള്‍ തിരിഞ്ഞു നോക്കിയിട്ടുണ്ടോ. വല്ലപ്പോഴും ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ പുറം തിരിഞ്ഞു യാ(ത ചെയ്യുന്ന അമ്മയേയാണ്‌ കണ്ടിട്ടുള്ളത്‌്‌.
പക്ഷെ (ധുവങ്ങള്‍ കടന്നാലോ. പിന്നെ യാ(ത അഭിമുഖമായിട്ടായിരിയ്‌ക്കും. ലക്ഷ്യം വിരുദ്ധ (ധുവങ്ങളാണെങ്കില്‍ പോലും.

ആശുപ(തിവാര്‍ഡിലെ എാകാന്തതയില്‍ ഞങ്ങള്‍ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തിലേയ്‌ക്കും, വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലത്തിലേയ്‌ക്കും മൗനമായി യാ(തചെയ്‌തു. മൂന്നര പതിറ്റാണ്ടുകള്‍ക്കു ശേഷം ഞങ്ങള്‍ അഭിമുഖമായിയിരുന്നു. ഞാന്‍പിറന്ന ഗര്‍ഭപാ(തമാണു അമ്മയില്‍ നിന്നും നീക്കം ചെയ്‌തതു. ഞാന്‍ ദാനമായി നല്‌കിയ എന്റെ രക്തമാണിപ്പോള്‍ അമ്മയുടെ സിരകളിലൂടെ ഒഴുകുന്നതു. മുലപ്പാലിലൂടെ എനിയ്‌ക്കു പകര്‍ന്നു തന്ന അമ്മയുടെ ജീവരക്തം.
`` നിങ്ങള്‍ക്കു ഒറ്റയ്‌ക്കു വന്നെത്താന്‍ കഴിയാത്തിടത്തേ ഞാന്‍ വീടുവയ്‌ക്കൂ.''
വീണ്ടുമൊരു പതിറ്റാണ്ടിനു ശേഷം ആശുപ(തക്കിടക്കയില്‍ അമ്മയ്‌ക്കരുകിലിരുന്നു ഞാന്‍ പഴയ വാക്കുകള്‍ ഓര്‍ക്കുകയുയിരുന്നു.
പറഞ്ഞതു പോലെതന്നെ ഞാന്‍ വീടുവച്ചു. രണ്ടു തവണ മാ(തമേ അമ്മ വിട്ടല്‍ വന്നിട്ടുള്ളു. ഒന്നു കുടികേറിത്താമസത്തിനു. മറ്റൊരുസന്ധ്യയില്‍ ആരൊക്കെയോ താങ്ങിപ്പടിച്ചു വഴിനടത്തിയാണ്‌ അമ്മയെ കൊണ്ടു വന്നത്‌്‌. പിറ്റേന്നു തന്നെ തിരികേ പോവുകയും ചെയ്‌തു.
രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പു അമ്മ ചവിട്ടുപടിയില്‍ വീണു. തളര്‍ന്നു കിടക്കേണ്ടതായിരുന്നു. വടികുത്തിയുണെങ്കിലും അമ്മ എഴുന്നേറ്റുനടന്നു.
താങ്ങായി ഞാനൊും കൂടെയുണ്ടായിരുന്നുവെന്ന തിരിച്ചറിവു അമ്മയില്‍ ബലപ്പെട്ട നാളുകളായിരുന്നു അത്‌.
ഊന്നു വടികുത്തിയുള്ള യാ(തയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, അമ്മ ഇതാ ഈ ആശുപ(തിക്കിടക്കയില്‍, ഒന്നും സംസാരിയ്‌ക്കാതെ, വായിലൂടെ കടത്തിയ റ്റിയൂബിലൂടെ നല്‌കുന്ന (ദവരൂപത്തിലുള്ള ആഹാരത്തിന്റെ രുചിയറിയാതെ, പാതിമയക്കത്തില്‍ ഉറങ്ങുന്നു.
മയക്കത്തില്‍ നിന്നുമുണരുമ്പോള്‍ എല്ലാവരേയും തിരിച്ചറിയുന്നുണ്ടു.
``രാജന്‍...... രാജന്‍.....''
എന്നെ കണ്ടില്ലെങ്കില്‍ അവ്യക്തമായ ശബ്ദത്തില്‍ തിരക്കും.
രാ(തി എാറെവൈകുവോളം ഞാനമ്മയുടെയരുകിലിരിയ്‌ക്കും. തലമുടി തഴുകിക്കൊടുക്കും. നല്ല വെളുത്ത തല മുടിയായിരുന്നു അമ്മയ്‌ക്കു.
`` നമുക്കു ബാക്കിയുള്ള ഭൂമിവിറ്റു കാറുവാങ്ങാം. ഇനി സ്വന്തം കാറില്‍ യാ(ത ചെയ്‌താല്‍ മതി.''
ആശുപ(തിയിലെ മൂന്നമത്തെ രാ(തിയിലാണ്‌ ഞാനിതു പറഞ്ഞത്‌.
അമ്മയുടെ മുഖത്തു സന്തോഷം വന്നുനിറഞ്ഞു. ചുണ്ടില്‍ അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത അമ്മയടെ മനോഹരമായ പുഞ്ചിരി വിടര്‍ന്നു.
``നേരമേറെയായി. ഇനിയുറങ്ങിക്കെള്ളു.''
പെട്ടെന്നു അടഞ്ഞ കണ്ണുകള്‍ ഒന്നുകൂടി ഇറുക്കിയടച്ചു. ഉറങ്ങുന്നതുപോലെ മുഖം ശാന്തമായി.
ഉറങ്ങിയിരിയ്‌ക്കുമോ. അതോ ഉറക്കം നടിച്ചതോ.
ഞാന്‍ ശബ്ദമുണ്ടാക്കാതെ പുറത്തേയ്‌ക്കു നടന്നു.
എനിയ്‌ക്കറിയാം, കുറച്ചു കഴിഞ്ഞു അമ്മ എന്നെ തിരക്കും.
പെങ്ങള്‍, ഞാന്‍ പുകവലിയ്‌ക്കാന്‍ പോയി, ഇപ്പോവരും, എന്നുപറയും. അമ്മ അതുകേട്ടു വീണ്ടും ഉറക്കത്തിലേയ്‌ക്കു മടങ്ങിപ്പോകും.
പുറത്തേയ്‌ക്കു പോകുമ്പോള്‍ ഞാനോര്‍ത്തു.
സ്വാര്‍ത്ഥതയോടെയാണു ഞാന്‍ അമ്മയെ വീക്ഷിച്ചത്‌. ഞാന്‍ ജനിയ്‌ക്കുന്നതിനും മുമ്പേതന്നെ ജീവിതം കടല്‍ക്കിഴവനേപ്പോലെ അമ്മയുടെ ചുമലില്‍ ഇരുപ്പുറപ്പിച്ചിരുന്നു. കടല്‍ക്കിഴവനേയും ചുമന്നുള്ള യാ(തയില്‍ അമ്മ എന്തുമാ(തം കിതച്ചു. എ(തതവണ ചുവടുറയ്‌ക്കാതെ വീണു. എവിടേയും അത്താണികാണാതെ വേച്ചുവേച്ചുള്ള യാ(ത.
അമ്മ ഒരു സ്‌(തീയായിരുന്നുവെന്നെന്തേ, ഞാന്‍ തിരിച്ചറിഞ്ഞില്ല. കരുത്താനായ ഒരു പുരുഷന്റെ സംരക്ഷണം തീര്‍ച്ചയായും അമ്മ ആ(ഗഹിച്ചിട്ടുണ്ടാകും. മക്കളേയും ഭര്‍ത്താവിനേയും ഊട്ടി, ഐശ്വര്യ ദേവതയേപ്പോലെ ഗൃഹനാഥയായി ജീവിയ്‌ക്കാന്‍ അമ്മയും ആ(ഗഹിച്ചിരുന്നു.
ഒററമകളുടെ എാകമകളായിരുന്നു അമ്മ. എാഴുമാസം (പായമായപ്പോള്‍ അമ്മമരിച്ചു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. മുത്തശ്ശിയുടെ തണലില്‍ വളര്‍ന്നയമ്മ എാകാന്തതയുടെ പീഢനഗൃഹത്തിലാണ്‌ വളര്‍ന്നത്‌ു. എാകാന്തത എന്നും മനസ്സിന്റെ ഭാരമായിരുന്നു.
എാഴുമക്കളെമാ(തമല്ല, അവരുടെമക്കളേയും തന്റെ ചിറകിന്നുള്ളില്‍, ഒതുക്കിപ്പിടിച്ചു, തീറ്റിപ്പോറ്റിയ തള്ളക്കോഴിയായിരുന്നു, അമ്മ.
മനസ്സിന്റെ ശാന്തതതേടിയുള്ള യാ(തയില്‍ കണ്ടെത്തിയതായിരിയ്‌ക്കണം, ആ ഒളിത്താവളവും.

നാലാം ദിവസ്സം.
മുത്തശ്ശിയെക്കാണാന്‍ വന്ന ചെറുമക്കളുടെ മക്കളേയും കൂട്ടി പുറത്തു പോയി തിരിച്ചുവരവേ ആശുപ(തി വരാന്തയുടെ മച്ചിലേയ്‌ക്കു നോക്കി, ഞാനെന്താണ്‌ (പാര്‍ത്ഥിച്ചത്‌.
ഞാനമ്മയുടെയരുകിലിരുന്നു.
തലമുടി തഴുകിക്കൊടുത്തു.
അമ്മയുടെമുഖത്തു സന്തോഷമോ, സമാധാനമോ, സംതൃപ്‌തിയോ. മുഖത്തു വിരിഞ്ഞ (പകാശത്തെ എനിയ്‌ക്കു വേര്‍തിരിയ്‌ക്കാന്‍ കഴിഞ്ഞില്ല.
`` കാറുവാങ്ങി ഒരു (ൈഡവറേയും വയ്‌ക്കാം. അമ്മയ്‌ക്കിഷ്ടമുള്ളിടത്തേയ്‌ക്കു, ആശുപ(തിയിലോ. ക്ഷേ(തത്തിലോ, മക്കളുടെയടുത്തേയ്‌ക്കോ എങ്ങോട്ടു വേണമെങ്കിലും പോകാമല്ലോ. ''
അമ്മയുടെ മുഖം വടര്‍ന്നു.
``കാറില്‍ ഗമയില്‍ പോകുമ്പോ എന്നെ വഴിയില്‍ കണ്ടാല്‍ കയറ്റുമോയെന്തോ.''
``പോടാ.....''
എന്നെ ശകാരിച്ചതുപോലെ.
എനിയ്‌ക്കമ്മയെ കെട്ടിപ്പിടിച്ചു കിടക്കണമെന്നുതോന്നി.
മുലപ്പാലിനായി ഞാന്‍ ദാഹിച്ചു.
അമ്മയുടെ മുലക്കണ്ണിനായി എന്റെ ചുണ്ടുകള്‍ വിടര്‍ന്നു.
അമ്മയുടെ മടിയിലെനിയ്‌ക്കു തലവച്ചുകിടക്കണം.

ഞാനമ്മയുടെ തലമുടി തഴുകിക്കൊണ്ടിരുന്നു.
അനിര്‍വചനീയമായൊരു (പകാശം അമ്മയുടെ മുഖത്തു വിടര്‍ന്നുനിറയുന്നത്‌ ഞാന്‍ കണ്ടു.
``ഉറങ്ങിക്കൊള്ളു.''
ഞാന്‍ പറഞ്ഞു.
അമ്മയുടെ മുഖത്തു ശാന്തത.
അമ്മമയങ്ങി.
മയക്കത്തിലമ്മ ശ്വാസം കഴിയ്‌ക്കുന്നതു നിറുത്തി.
ഇടയ്‌ക്കോരിക്കള്‍.
``അമ്മേ വിളിയ്‌ക്കെടി....''
എന്റെ ശബ്ദം ഉയര്‍ന്നു.
``അമ്മേ.......''
പെങ്ങള്‍ ഞെട്ടി വിളിച്ചു.
``ങ്‌ഹേ.....''
അമ്മ ഞെട്ടിയുണര്‍ന്നു.
ഞാനമ്മയെ അപ്പോഴും തഴുകുന്നുണ്ടായിരുന്നു.
വീണ്ടും രണ്ടുവട്ടം കൂടി ഇതാവര്‍ത്തിച്ചു. പിന്നെ അമ്മവിളികേട്ടുണര്‍ന്നില്ല.
ഞാന്‍ തഴുകിക്കൊണ്ടിരിയ്‌ക്കേ,
അമ്മ എന്നോട്‌ യാ(ത ചോദിയ്‌ക്കാതെ,
എന്നെ കബളിപ്പിച്ചു പൊയ്‌ക്കളഞ്ഞു.
അപ്പോഴും അമ്മയുടെ മുഖത്തു അനിര്‍വചനീയമായ (പസാദവും, ശാന്തതയും, സംതൃപ്‌തിയും വിടര്‍ന്നു നിന്നിരുന്നു.
അല്‌പം മുമ്പു ഞാനെന്താണു (പാര്‍ത്ഥിച്ചതു.
എങ്കിലും.......ഇപ്പോള്‍........
ഇ(തവേഗം.........